രണ്‍ബീറും ആലിയയും അത്രമാത്രമേ...ചെയ്തൊള്ളൂ, ആദ്യത്തെ വലംവയ്ക്കല്‍ മതത്തിന് വേണ്ടിയും, രണ്ടാമത്തേത് നല്ല മക്കളെ ലഭിക്കാനും, സമൂഹമാധ്യമങ്ങളില്‍ താരദമ്പതികൾക്ക് നേരെയുണ്ടായ ചര്‍ച്ചയിൽ വിശദീകരണവുമായി ആലിയയുടെ സഹോദന്‍ രാഹുല്‍ ഭട്ട്...!

വിവാഹം വേദിയിലേക്ക് മനോഹരമായി യുവമിഥുനങ്ങള്‍ അണിഞ്ഞൊരുങ്ങി എത്തിയത് താരങ്ങളെ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് ആരാധകർ.ബോളിവുഡിലെ യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. കല്യാണ തീയതി പ്രഖ്യാപനവും വളരെ പെട്ടെന്ന് തന്നെയാണ് പ്രഖ്യാപിച്ചത്.
ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയിൽവെച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ കാണാനായി സമൂഹമാധ്യമങ്ങളിൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ രാത്രി വൈകിയോടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ പ്രധാന ചടങ്ങാണ് അഗ്നിക്ക് ചുറ്റും വരനും വധുവും ഏഴ് വട്ടം വലംവയ്ക്കുക എന്നത്. എന്നാല്‍ താരദമ്പതികള്‍ നാല് തവണ മാത്രമേ വലംവെച്ചുള്ളൂ എന്ന് ആലിയയുടെ സഹോദന്‍ രാഹുല്‍ ഭട്ട് വെളിപ്പെടുത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ചയായിരിക്കുകയാണ്. പണ്ഡിറ്റിന്റെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
ഓരോ തവണ അഗ്നിയെ വലംവയ്ക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചെന്നും ആലിയയുടെ സഹോദന്‍ രാഹുല്‍ പറഞ്ഞു. ആദ്യത്തെ വലംവയ്ക്കല്‍ മതത്തിന് വേണ്ടിയും രണ്ടാമത്തേത് നല്ല മക്കളെ ലഭിക്കാനും ആയിരുന്നു. ഇങ്ങിനെ പല കാര്യങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് ഏഴ് തവണത്തെ അഗ്നിപ്രദിക്ഷണം. എന്നാല്‍ ഇരുവരും നാല് തവണ മാത്രം വലംവെച്ചാല്‍ മതിയെന്ന് തീരുമാനിച്ചത് നല്ല കാര്യമാണെന്ന് രാഹുല്‍ വിശേഷിപ്പിച്ചു.
https://www.facebook.com/Malayalivartha