ആലിയയുടെ ‘നോ മേക്കപ്പ് ലുക്ക്’, കൈകൊണ്ട് ചായം പൂശിയ ഐവറി ഓർഗൻസ സാരി, അൺകട്ട് ഡയമണ്ട് നെക്ലേസും കമ്മലുകളും..., വിവാഹം വേദിയിലേക്ക് അതിമനോഹരമായി താരം എത്തിയത് ഇങ്ങനെ...

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ കണ്ണ് ആലിയയിലേക്കായിരുന്നു. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങളിൽ ആലിയുടെ മേക്കപ്പാണ് ശ്രദ്ധേയമാവുന്നത്.‘നോ മേക്കപ്പ് ലുക്ക്’ എന്ന് വിളിക്കപ്പെടുന്ന മേക്കപ്പാണ് ആലിയ ഉപയോഗിച്ചിരിക്കുന്നത്.
മിതത്വം തോന്നുന്ന തരത്തിലുള്ള മിനിമലായ ഒരു മേക്കപ്പ് ആണിത്. താരത്തിന്റെ ലുക്ക് എന്തായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.കൈകൊണ്ട് ചായം പൂശിയ ഐവറി ഓർഗൻസ സാരിയും മികച്ച ടില്ല വർക്കുകളും എംബ്രോയ്ഡറി ചെയ്ത, കൈകൊണ്ട് നെയ്ത ടിഷ്യു വെയിലുമാണ് താരം ധരിച്ചിരുന്നത്. അൺകട്ട് ഡയമണ്ട് നെക്ലേസും കമ്മലുകളും ആലിയ ധരിച്ചിരുന്നു.
രണ്ട് കൈകളിലും വളകളുണ്ടായിരുന്നു. ആലിയയുടെ മംഗളസൂത്രത്തിൽ കറുത്ത മുത്തുകളും സ്വർണ്ണ ചെയിനും ഉണ്ടായിരുന്നു. ഇൻഫിനിറ്റി ചിഹ്നമുള്ള ഒരു ടിയർഡ്രോപ്പ് ഡയമണ്ട് പെൻഡന്റും ഉണ്ടായിരുന്നു. വ്യാഴാഴ്ച മുംബൈയിലായിരുന്നു വിവാഹ ചടങ്ങ്. മുംബൈയിലെ ബാന്ദ്രയിൽ നടന്ന വിവാഹ ചടങ്ങിൽ കരീന കപൂർ, സെയ്ഫ് അലി കാൻ, കരിഷ്മ കപൂർ എന്നിവരുൾപ്പെടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ കാണാനായി സമൂഹമാധ്യമങ്ങളിൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ രാത്രി വൈകിയോടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
https://www.facebook.com/Malayalivartha