ബച്ചന്‍ കുടുംബത്തില്‍ ഒരാള്‍ കൂടി...! വലിയ സന്തോഷത്തിൽ താര കുടുംബം, ആശംസകർ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്ത് അമിതാഭ് ബച്ചൻ

ബച്ചന്‍ കുടുംബത്തില്‍ ഒരാള്‍ കൂടി ബിഗ് സ്ക്രീനിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ഇതിൽ വലിയ സന്തോഷത്തിലാണ് താര കുടുംബം.അമിതാഭ് ബച്ചന്റെയും,ജയാ ബച്ചന്റെയും കൊച്ചുമകന്‍ അഗസ്ത്യ നന്ദയാണ് ചലച്ചിത്രലോകത്തേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നത്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചന്റെയും നിഖില്‍ നന്ദയുടെയും മകനാണ് അഗസ്ത്യ.
നെറ്റ്ഫ്ലിക്സ് ലൈവ്-ആക്‌ഷന്‍ മ്യൂസിക്കല്‍ ഫിലിം 'ദി ആര്‍ച്ചീസ്' ആണ് അഗസ്ത്യയടെ കന്നിച്ചിത്രം. സോയാ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോമിക് കഥാപാത്രമായ ആര്‍ച്ചി ആന്‍ഡ്രൂസ് ആയാണ് അഗസ്ത്യ എത്തുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാനും ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂറും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
'അഗസ്ത്യ, നിന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു, നമുക്കിടയില്‍ ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. എന്റെ സ്നേഹവും ആശംസകളും… നന്നായി ചെയ്യൂ… നമ്മുടെ പതാക പാറിപ്പറക്കട്ടെ', എന്നാണ് ബച്ചന്‍ ട്വിറ്റ് ചെയ്തത്. അഭിഷേക് ബച്ചനും അഗസ്ത്യക്ക് ആശംസകർ നേർന്നിട്ടുണ്ട്.
ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ അഞ്ച് പതിറ്റാണ്ടായി വെള്ളിത്തിരയിൽ വാഴുന്നു.പ്രശസ്ത ഹിന്ദി കവി ഹരിവംശറായ് ബച്ചന്‍റെ മകനായി 1942 ഒക്ടോബര്‍ 11നാണ് ബച്ചന്‍ ജനിച്ചത്. 1970ല്‍ ക അബ്ബാസിന്‍റെ സാഥ് ഹിന്ദുസ്ഥാനിയില്‍ മലയാളിതാരം മധുവിനോടൊപ്പം അഭിനയിച്ച അമിതാഭിന് നവാഗത നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
കോന്‍ ബനേഗാ കോര്‍ പതി എന്ന ക്വിസ് പരിപാടിയിലൂടെ അമിതാബ് ഇന്ത്യമുഴുവന്‍ ഒരിക്കല്‍ കൂടി പ്രസിദ്ധനായി .മകന്‍ അഭിഷേക ബച്ചന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായിയെ വിവാഹം ചെയ്തപ്പോഴും ബച്ചന്‍ കുടുംബം ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha