ഇത് സൂപ്പര്‍താരം ആമിർ ഖാൻ തന്നെ ആണോ? മകനൊപ്പം മാമ്പഴം ആസ്വദിച്ച് നുണഞ്ഞ് തരം, ആസാദ് റാവു ഖാനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ആമിർ

ഇന്ത്യൻ ചലച്ചിത്ര നടനും, ചലച്ചിത്ര നിർമ്മാതാവുമായ ആമിർ ഖാന്റെ മകനോടൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകന്‍ ആസാദ് റാവു ഖാനൊപ്പം മാമ്പഴം ആസ്വദിച്ച് കഴിക്കുന്ന ചിത്രങ്ങളാണ് ബോളിവുഡ് സൂപ്പര്‍താരം പങ്കുവെച്ചിരിക്കുന്നത്.ഒരു വലിയപാത്രം നിറയെ മാമ്പഴം എടുത്തുവെച്ചിട്ടുണ്ട്.
ആമിർ തന്നെയാണ് മാമ്പഴം മുറിച്ച് കഷ്ണങ്ങളാക്കി മകന് നല്‍കുന്നത്. ശേഷം ഇരുവരും ചേര്‍ന്ന് മാമ്പഴം ആസ്വദിച്ച് കഴിക്കുന്നതാണ് ചിത്രത്തിലുള്ളത്.'നിങ്ങളെയും കുടുംബത്തെയും ഇതുവരെയും മാമ്പഴം നല്‍കി സത്കരിച്ചില്ലേ' എന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍. ആമിർ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് തന്റെ പത്തുവയസ്സുകാരനായ മകനൊപ്പം താരം മാമ്പഴം കഴിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
മകനോടൊപ്പമുള്ള തരത്തിന്റെ സന്തോഷകരമായ നിമിഷങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ കഴിവുറ്റ നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്. താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു . കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ ബാല താരമായാണ് സിനിമയില്‍ എത്തുന്നത്. 1973ല്‍ പുറത്തിറങ്ങിയ യാതന്‍ കി ഭാരത് എന്ന ചിത്രത്തിലാണ് ബാല താരമായി ആമിർ ഖാൻ എത്തുന്നത്.
https://www.facebook.com/Malayalivartha