മലയാളത്തിനെ കടത്തിവെട്ടി ബോളിവുഡ്, മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഹിന്ദിയിൽ, ഭൂല്‍ ഭുലയ്യ 2 ട്രെയിലര്‍ പുറത്ത്...!

1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാള ചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ അഭിമാനമായ ചലച്ചിത്രമാണ് മണിച്ചിത്രത്താഴ്.
മണിച്ചിത്രത്താഴ് മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എത്രയൊക്കെ പതിപ്പുകള്‍ ഇറങ്ങിയാലും മലയാള സിനിമയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ഓരോ റീമേക്കുകള്‍ പുറത്തിറങ്ങുമ്പോഴും മലയാളികള്‍ ഒന്നടങ്കം പറയാറ്.
എന്നാല്‍ മലയാളത്തിനേയും കടത്തിവെട്ടി മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗം വരുന്നു. ഇപ്പോഴിതാ ഭൂല്‍ ഭുലയ്യയുടെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്. ഭൂല്‍ ഭുലയ്യ സംവിധാനം ചെയ്തിരുന്നത് പ്രിയദര്‍ശന്‍ ആയിരുന്നു. എന്നാല്‍ ഭൂല്‍ ഭുലയ്യ രണ്ടാമതും അണിയിച്ചൊരുക്കിയിരിക്കുന്നത് അനീസ് ബസ്മിയാണ്.
കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ ശോഭന അനശ്വരമാക്കിയ ഗംഗ-നാഗവല്ലി വേഷങ്ങള്‍ രണ്ടാം ഭാഗത്തിൽ ചെയ്തിരിക്കുന്നത് തബു, കിയാര അദ്വാനി എന്നിവരാണ്.രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
മണിച്ചിത്രത്താഴ് കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണ് ഇറങ്ങിയത്.എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി.[4] ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha