തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൊണ്ട് 5.71 കോടിയുടെ സമ്മാനങ്ങൾ, ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി...!

ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നടിയുടെ സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബിസിനസുകാരൻ സുകേഷ് ചന്ദ്രശേഖരൻ ഉൾപ്പെട്ട തട്ടിപ്പു കേസിലാണ് ഇ.ഡിയുടെ നടപടി.സുകേഷ്ത ട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇയാള്‍ ജാക്വലിന്‍, നോറ ഫത്തേഹി എന്നിവര്‍ക്ക് പുറമെ മൂന്ന് നടിമാര്‍ക്ക് കൂടി വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.
രാഷ്ട്രീയക്കാരനായ ടി. ടി.വി ദിനകരൻ ഉൾപ്പെട്ട അഞ്ച് വർഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് ഇപ്പോൾ പ്രതിയാണ്. അഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡൽഹി ബിസിനസുകാരന്‍റെ ഭാര്യയിൽ നിന്ന് 215 കോടി തട്ടിയെടുത്ത കേസിൽ കഴിഞ്ഞവർഷം സുകേഷിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.പിന്നാലെ കേസിൽ ജാക്വലിനെ വിളിച്ചുവരുത്തി ഏഴു മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തിരുന്നു. പത്തു കോടി വിലപിടിപ്പുള്ള സമ്മാനങ്ങൾ സുകേഷ് ജാക്വലിന് കൈമാറിയതായി കേസിലെ കുറ്റപത്രത്തിൽ പറയുന്നത്.
ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം നേടിയിരുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയിരുന്നു. ഈ ബന്ധം സിനിമയാക്കാൻ ചില സംവിധായകരും ഒടിടി പ്ലാറ്റ്‌ഫോം അധികൃതരും രംഗത്തെത്തിയിരുന്നു.
നടിയുമായി സുകേഷ് സ്വകാര്യ നിമിഷങ്ങളടക്കം ചെലവഴിക്കുന്നത് വരെയെത്തിയ അത്യധികം നാടകീയമായ സംഭവം അടിസ്ഥാനമാക്കി സിനിമയൊരുക്കാനാണ് പലരുടെയും നീക്കം.അതേസമയം, സുകേഷ് ചന്ദ്രശേഖറുമായുള്ള സ്വകാര്യ ചിത്രം പങ്കുവെക്കരുതെന്ന് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
ഈ നാട് തനിക്ക് എന്നും ബഹുമാനം നൽകിയിട്ടുണ്ടെന്നും സുഹൃത്തുക്കളും മാധ്യമങ്ങളും തന്റെ കൂടെ നിന്നിട്ടുണ്ട്. ഇപ്പോൾ വളരെ കടുത്ത അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സുഹൃത്തുക്കളും ആരാധകരും ഇത് മനസ്സിലാക്കുമെന്ന് കരുതുന്നതായും ജാക്വലിൻ പറഞ്ഞിരുന്നു.
എന്റെ വ്യക്തിപരവും സ്വകാര്യവുമായ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ തരത്തിൽ പെരുമാറാത്തത് പോലെ എന്നോടും ചെയ്യില്ലെന്ന് കരുതുന്നതായും നീതിയും നല്ല ബോധവും പ്രതീക്ഷിക്കുന്നതായും നടി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha