വെല്ലുവിളി നിറഞ്ഞ മാസങ്ങളായിരുന്നു ഞങ്ങൾക്കത്, തങ്ങളുടെ കുഞ്ഞ് മാലാഖയുടെ ആദ്യ ചിത്രം പുറത്തുവിട്ട് പ്രിയങ്ക ചോപ്ര, കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് താരം...അരികിലായി തന്റെ പൊന്നോമനയുടെ കുഞ്ഞിക്കൈ പിടിച്ച് നിക്ക് ജോനാസും...!

പ്രിയങ്ക ചോപ്ര - നിക്ക് ജോനാസ് ദമ്പതികളുടെ കുഞ്ഞോമനയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ താരം തന്നെ മകളുടെ ആദ്യ ചിത്രം പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ ലഭിച്ചു എങ്കിലും എൻ.ഐ.സി.യുവിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും കൈകളിലേക്ക് തങ്ങളുടെ കുഞ്ഞ് മാലാഖ എത്തിയത്.
ഒരു അമ്മയായ സന്തോഷവും കുഞ്ഞിനെ കൈകളിലേക്ക് കിട്ടിയ സന്തോഷവും എല്ലാം താരം കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചിരിക്കുകയാണ് ചിത്രത്തിൽ പ്രിയങ്ക. തന്റെ പൊന്നോമനയുടെ കുഞ്ഞിക്കൈ പിടിച്ച് നിക്ക് ജോനാസും അരികിൽ തന്നെയുണ്ട്.
പ്രിയങ്ക ചോപ്രയുടെ കുറിപ്പ് നോക്കാം......
ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ കടന്നു പോയ സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയുകയില്ല. നിരവധി ആളുകൾ ഇതുപോലെ അനുഭവിച്ചിട്ടുണ്ട്. എൻഐയുവിലെ 100ലധികം ദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ മകൾ ഒടുവിൽ വീട്ടിലെത്തി. ഓരോ കുടുംബത്തിന്റെയും യാത്ര അദ്വിതീയമാണ്. അതേപോലെ ഞങ്ങളുടേത് വെല്ലുവിളി നിറഞ്ഞ ഏതാനും മാസങ്ങളായിരുന്നു, അതുകൊണ്ട് തന്നെ ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതും തികവുറ്റതുമാണ് ഈ ദിവസങ്ങൾ എന്ന് ഞങ്ങൾക്ക് വ്യക്തമായി.
ഞങ്ങളുടെ കുഞ്ഞു മകൾ ഒടുവിൽ ഞങ്ങളിലേക്ക് എത്തിയതിലുള്ള സന്തോഷം വളരെ വലുതാണ്. ഓരോ ചുവടിലും നിസ്വാർത്ഥമായി ഒപ്പം നിന്ന റാഡി ചിൽഡ്രൻസ് ലാ ജൊല്ല, ലോസ് ഏഞ്ചൽസിലെ സെഡാർ സിനായ് എന്നിവിടങ്ങളിലെ ഓരോ ഡോക്ടർക്കും നഴ്‌സിനും സ്പെഷ്യലിസ്റ്റിനും നന്ദി പറയുന്നു. ഞങ്ങളുടെ അടുത്ത അധ്യായം ഇപ്പോൾ ആരംഭിക്കുകയാണ്, മമ്മിയും ഡാഡിയും നിന്നെ സ്നേഹിക്കുന്നു. ഒപ്പം മറ്റാരേക്കാളും, എന്നെ ഒരു അമ്മയാക്കിയതിന് നന്ദി നിക്ക് ജോനാസ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു... താരം കുറിച്ചു.
https://www.facebook.com/Malayalivartha