കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം മകളും; ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായ് ബചനും അഭിഷേക് ബചനും ഫ്രാന്‍സിലേക്ക്... തിളങ്ങി മകള്‍ ആരാധ്യ ബചനും!

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാൻ അച്ഛനും അമ്മയ്ക്കുമൊപ്പം മകളും. ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായ് ബചനും അഭിഷേക് ബചനും ഫ്രാന്‍സിലേക്ക് പുറപ്പെടുകയുണ്ടായി. ദമ്പതികള്‍ക്കൊപ്പം മകള്‍ ആരാധ്യ ബചനും ഉണ്ട്. ഇത്തരത്തിൽ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഇതിന് മുന്‍പും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടിയിട്ടുമുണ്ട്.
ഇന്ന് പുലര്‍ചെയാണ് മൂവരും മുംബൈ എയര്‍പോര്‍ടില്‍ നിന്നും ഫ്രാന്‍സിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തില്‍ വച്ച് മൂന്നുപേരും ഫോടോഗ്രാഫര്‍മാരുടെ കണ്ണില്‍പ്പെടുകയുണ്ടായി. യാത്രയ്ക്കായി ഐശ്വര്യ കറുത്ത നിറത്തിലുള്ള എന്‍സെംബിള്‍ ആണ് ധരിച്ചിരുന്നത്. ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയും ഡെനിം പാന്റും ആണ് ധരിച്ചത്. നെറ്റിയില്‍ നീളന്‍ തൊടുകുറിയുമായി അഭിഷേക്, നീല ഹൂഡിയും ഡെനിം പാന്റുമാണ് ധരിച്ചത്.
എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ആരാധ്യയെ ചേര്‍ത്തുപിടിച്ച് ഐശ്വര്യ കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്തു. ഇവരുടെ വരവിന്റെ വീഡിയോ ഒരു പലരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ആരാധകര്‍ കമന്റ്‌സ് സെക്ഷനിലെത്തി ഐശ്വര്യയെയും അഭിഷേകിനെയും സ്‌നേഹം കൊണ്ട് പൊതിയുക മാത്രമല്ല , അവരുടെ മകള്‍ ആരാധ്യയെ പ്രശംസിക്കുകയും ചെയ്യുകയുണ്ടായി. ഒരു ആരാധകന്‍ അവരെ സുന്ദരി എന്ന് വിളിച്ചപ്പോള്‍, മകള്‍ എത്ര വേഗത്തിലാണ് വളര്‍ന്നതെന്ന് മറ്റൊരാള്‍ ആശ്ചര്യപ്പെടുകയും ചെയ്തു.
ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഇതിൽ അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ തന്നെയാണ് ശ്രദ്ധാകേന്ദ്രം. അമ്മയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടുന്ന ആരാധകര്‍ക്കായി മാറി കൊടുക്കുന്ന ആരാധ്യയെയും വിഡിയോയില്‍ കാണുവാൻ സാധിക്കും. അമ്മയുടെ തോളൊപ്പമെത്തിയെന്നും സുന്ദരിയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം മെയ് 17 മുതല്‍ മെയ് 28 വരെ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുക്കുന്നത്. ദീപിക പദുക്കോണ്‍, ഹിന ഖാന്‍, പൂജാ ഹെഗ്ഡെ, അദിതി റാവു ഹൈദരി, നയന്‍താര എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുകയാണ്. എന്നാൽ കാന്‍ ചലച്ചിത്ര മേളയിലെ നിറസാന്നിധ്യമാണ് ഐശ്വര്യ. വര്‍ഷങ്ങളായി, കാന്‍ റെഡ് കാര്‍പെറ്റില്‍ കോസ്‌മെറ്റിക് ബ്രാന്‍ഡിനായി നടി ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.
റെഡ് കാര്‍പെറ്റിലെ ഐശ്വര്യയുടെ ചില അവിസ്മരണീയ ലുക്കുകള്‍ ഫാഷന്‍ ലോകത്തും ശ്രദ്ധനേടിയിരുന്നു. കാന്‍ 2017 റെഡ് കാര്‍പെറ്റ് ഇവന്റിലെ ഐശ്വര്യയുടെ സിന്‍ഡ്രെല്ല ഗൗണും കാന്‍ 2018 ലെ താരത്തിന്റെ ബട്ടര്‍ഫ്‌ലൈ വേഷവും ഐശ്വര്യയുടെ ചില അവിസ്മരണീയ ലുക്കുകളില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha