അജയ് ദേവ്ഗൺ സ്റ്റെെലിൽ സ്റ്റണ്ട്; കാറുകളും ബെെക്കും ഉപയോഗിച്ച് സാഹസം കാണിച്ചതിന് യുവാവ് അറസ്റ്റിൽ! നടപടി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ...

സിനിമയിലേതുപോലെ കാറുകളും ബെെക്കും ഉപയോഗിച്ച് അനുകരിച്ച് സാഹസം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ്. ബോളിവുഡ് നടൻ അജയ് ദേവ്ഗൺ സ്റ്റെെലിൽ സ്റ്റണ്ട് നടത്തിയതിനാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. നോയിഡ സ്വദേശിയായ രാജീവ് (21) ആണ് രണ്ടു എസ്‌യുവി കാറുകളും ബൈക്കും സഹിതം പിടികൂടുകയായിരുന്നു. അപകടകരമായ രീതിയിൽ തന്നെ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ യുവാവിനെ പിടികൂടിയെന്ന് സെക്ടർ 113 പൊലീസ് ട്വിറ്റിലൂടെ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ബോളിവുഡ് നായകൻ അജയ് ദേവ്ഗൺ ആദ്യ ചിത്രമായ 'ഫൂൽ ഓർ കാന്റേ'യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,'ഗോൽമാൽ റിട്ടേൺസി'ൽ കാറിലും സ്റ്റണ്ട് നടത്തുന്ന രംഗങ്ങൾ ഉണ്ട്. ഇതിന് സമാനമായ രംഗങ്ങളാണ് യുവാവ് അനുകരിച്ച് വീഡിയോ ചിരത്രീകരിച്ചത്. പ്രതി വാഹനങ്ങളിൽ സ്റ്റണ്ട് നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലും വൈറലായി മാറുകയായിരുന്നു. ഇതെത്തുടർന്ന് മോട്ടോർ വെഹിക്കിൾ നിയമപ്രകാരം പൊലീസ് കേസെടുക്കുകയുണ്ടായി.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ നിന്ന് സൊരാഖ ഗ്രാമത്തിലെ രാജീവാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി. ഇയാൾ സ്റ്റണ്ടിനുപയോഗിച്ച രണ്ട് ടയോട്ട ഫോർച്ച്യൂണറുകളിൽ പോലീസ് പിടിച്ചെടുത്തു. ഇതിൽ ഒന്ന് ഇയാളുടെ കുടുംബത്തിലേയും മറ്റൊന്ന് ബന്ധുവിന്റേതുമാണ് എന്നാണ് പോലീസ് പറഞ്ഞത്.
പിടിച്ചെടുത്ത ബൈക്ക് ഇയാളുടെ വീട്ടിൽ തന്നെ ഉപയോഗിക്കുന്നതാണ്. ഇത്തരം വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കലാണ് തൊഴിൽരഹിതനായ ഇയാളുടെ വിനോദമെന്നും ഇയാൾ ഉന്നർന്ന കുടുംബാംഗമാണെന്നും പൊലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha