ഇതെന്താ രാജമൗലീ; കളിയാക്കി സോഷ്യല്‍ മീഡിയ കടുവയും മാനും ഒരു കൂട്ടില്‍; തിയറ്ററുകളില്‍ ഇതേ രംഗം കണ്ട് കയ്യടിച്ചവരാണ് ഇപ്പോള്‍ കുറ്റം പറയുന്നതെന്നും രാജമൗലി

ആര്‍ആര്‍ആര്‍ സിനിമയിലെ മാസ് രംഗങ്ങളിലൊന്നാണ് മൃഗങ്ങളെ ആയുധമാക്കിയുള്ള ജൂനിയര്‍ എന്‍ടിആറിന്റെ മാസ്സ് ആക്ഷന്‍. ഇടവേളയ്ക്കു തൊട്ടുമുമ്പുള്ള ഈ രംഗത്തില്‍ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് കടുവയെയും പുലിയെയും മാനിനെയുമൊക്കെ സ്‌ക്രീനില്‍ കൊണ്ടുവരുന്നത്. എന്നാല്‍ അതില്‍ ഒരു വലിയ പിഴവ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
ലോജിക്കുകള്‍ മാറ്റിവച്ച് ചിന്തിച്ചാലും കടുവയെയും മാനിനെയും ഒരുകൂട്ടില്‍ ഇട്ടതിന്റെ കാരണം എന്തെന്നാണ് രാജമൗലിയോടുള്ള ഇവരുടെ ചോദ്യം. തന്റെ സിനിമകളിലെ ഓരോ രംഗവും സസൂക്ഷ്മം നിരീക്ഷിക്കുന്ന രാജമൗലിക്ക് ഇതെന്തു പറ്റിയെന്നും ഇത് വെട്ടിക്കളയാമായിരുന്നുെവന്നും ഒരുകൂട്ടര്‍ പറയുന്നു.
തിയറ്ററുകളില്‍ ഇതേ രംഗം വന്നപ്പോള്‍ കയ്യടിച്ച് ആസ്വദിച്ചവരാണ് ഇപ്പോള്‍ കുറ്റം പറഞ്ഞെത്തുന്നതെന്നാണ് രാജമൗലിയുടെ ആരാധകര്‍ പറയുന്നത്. മാത്രമല്ല, വിശക്കുമ്പോള്‍ മാത്രം ഇര പിടിക്കുന്നവരാണ് കടുവകളെന്നും അവയ്ക്ക് ഇടയ്‌ക്കൊക്കെ മാംസം കൊടുക്കുന്നത് സിനിമയില്‍ കാണിക്കുന്നുണ്ടെന്നും ഇവര്‍ വാദിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha