രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെ ആക്രമിക്കാനെത്തിയവരെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട്, എന്നാല്‍ ഇന്ത്യന്‍ ഭരണാധികാരികളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് അക്ഷയ് കുമാര്‍.

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാ
ണ് അക്ഷയ് കുമാര്‍. പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന പൃഥ്വിരാജ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെ ആക്രമിക്കാനെത്തിയവരെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട്, എന്നാല്‍ ഇന്ത്യന്‍ ഭരണാധികാരികളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ഉള്ളൂവെന്നാണ് അക്ഷയ് കുമാര്‍.
'നിര്‍ഭാഗ്യവശാല്‍, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളില്‍ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങളേയുള്ളൂ. പക്ഷേ, രാജ്യത്തെ പിടിച്ചടക്കിയവരെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ പറയുന്നു. ഇതേപ്പറ്റി നമ്മുടെ പുസ്തകങ്ങളില്‍ എഴുതാന്‍ ആരുമില്ല. ഇതു വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മുഗള്‍ചക്രവര്‍ത്തിമാര്‍ക്കൊപ്പം മറ്റ് രാജാക്കന്മാരെപ്പറ്റിയും നമ്മള്‍ അറിയണം. അവരും മഹാന്മാരാണ്. ഇന്ത്യന്‍ സിനിമയെ ലോകോത്തര നിലവാരത്തിലെത്തിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയും അക്ഷയ് കുമാര്‍ അറിയിച്ചു.
അതേസമയം, അക്ഷയ് കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഏഴാം ക്ലാസ് എന്‍സിഇആര്‍ടി ചരിത്ര പാഠപുസ്തകത്തില്‍ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ഒരു അധ്യായം തന്നെ ഉണ്ടെന്നും പഠിപ്പിക്കുന്ന സമയം 'കനേഡിയന്‍' കുമാര്‍ ഉറങ്ങിക്കാണുമെന്നുമാണ് ഒരാള്‍ പരിഹസിച്ചത്.
https://www.facebook.com/Malayalivartha