ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു

ബോളിവുഡ് സൂപര്‍ താരം ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്നാണ് ദീര്‍ഘനാളായി കിടപ്പിലായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ റോഷന്‍ കുടുംബത്തിനൊപ്പമായിരുന്നു. പ്രശസ്ത ചലച്ചിത്രകാരന്‍ ജെ ഓംപ്രകാശിന്റെ ഭാര്യയും ഹൃത്വികിന്റെ അമ്മ പിങ്കി റോഷന്റെ അമ്മയുമാണ്.
മുത്തശ്ശിയുടെ വേര്‍പാടില്‍ ഇരിക്കുന്ന ഹൃത്വിക് റോഷന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് നിരവധി ആരാധകരാണ് എത്തുന്നത്. സിനിമ ലോകത്ത് നിന്ന് നിരവധി പേരാണ് ആദരാജ്ഞലികളുമായി എത്തുന്നത്. ബോളിവുഡ് സിനിമയിലെ നിരവധി പ്രമുഖര്‍, പദ്മാ റാണി ഓംപ്രകാശിന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha