അവരോട് എനിക്ക് പ്രണയമാണ്: ആലിയ

ബോളിവുഡ് നടി ആലിയ ഭട്ട് നാല് പേരെ പ്രണയിക്കുന്നു.ഇത് ഗോസിപ്പൊന്നുമല്ല. യാഥാര്‍ത്ഥ്യവുമില്ല. മറിച്ച് സിനിമയിലാണെന്ന് മാത്രം.ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നാല് നായകന്മാരോടൊപ്പമാണ് ആലിയ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു സിനിമാ സംവിധായികയുടെ വേഷമാണ് ആലിയ ചെയ്യുന്നത്.
ആദിത്യ റോയ് കപൂര്‍, കുനാല്‍ കപൂര്‍, അലി സഫര്‍, അങ്കദ് ബേദി എന്നിവരാണ് ആലിയയുടെ നായകന്മാരാവാന്‍ തയ്യാറായിരിക്കുന്നത്. ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കുന്നതിനായി വിഷയം അന്വേഷിക്കുന്ന പെണ്‍കുട്ടിയുടെ റോളിലാണ് ചിത്രത്തില്‍ആലിയയെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha