കരീനയുടെ നിറവയര്‍ ചിത്രങ്ങള്‍ താരത്തിന്റെ ആരാധകര്‍ വൈറലാക്കുന്നു

കരീനാ കപൂര്‍ അമ്മയാകാനൊരുങ്ങുന്നുവെന്ന വാര്‍ത്ത സെയഫ് അലി ഖാന്‍ സ്ഥിരീകരിച്ചതോടെ ആരാധകര്‍ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു. അപ്പോഴാണ് നിറവയറുമായുള്ള കരീനയുടെ ചിത്രങ്ങള്‍ പുറത്തായത്. ഇന്റര്‍നെറ്റില്‍ അത് തരംഗമായി കഴിഞ്ഞു.
അതിനിടെ മാധ്യമങ്ങളുടെ ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ക്കെതിരെ കരീന രംഗത്തെത്തി. തന്റെ ഗര്‍ഭത്തെ ദേശീയ ദുരന്തമാക്കിയാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ഇത് കേട്ടു മടുത്തെന്നും കരീന പറഞ്ഞു.
ഒരു കുഞ്ഞിനു ജന്മം നല്‍കുകയെന്നത് ഭൂമിയില്‍ ഏറെ സാധാരണമായ കാര്യമാണെന്നാണ്് കരീനയുടെ അഭിപ്രായമെങ്കിലും താരത്തിന്റെ ആരാധകരുടെ ചിന്ത ഇത് ആഘോഷിക്കേണ്ട കാര്യമാണെന്നു തന്നെയാണ്. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ കരീനയുടെ നിറവയര്‍ വൈറലാകുന്നു.
https://www.facebook.com/Malayalivartha