ഷാറൂഖിന്റെ വാര്‍ഷിക വരുമാനം 221 കോടി

ഷാറൂഖാന്റെ വാര്‍ഷിക വരുമാനം കേട്ടാല്‍ സാധാരണ ജനം ഞെട്ടും! 221 കോടി രൂപ. ലോകത്ത് ഏറ്റവും അധികം വരുമാനമുള്ള സമ്പന്നരുടെ സര്‍വേ അമേരിക്കയിലെ ഒരു പത്രം നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പരസ്യവരുമാനത്തിലൂടെയാണ് താരം കൂടുതലും പണം സമ്പാദിക്കുന്നത്. പിന്നെ സ്വന്തം നിസിമകള്‍ നിര്‍മിക്കുന്നതിലൂടെ കിട്ടുന്ന വരുമാനം വേറെ. ഐ.പി.എല്‍ ഓഹരി ലാഭത്തിലൂടെയും കോടികളാണ് ലഭിക്കുന്നത്. വിദേശത്തുള്ള ബിസിനസും ചില കമ്പനികളിലെ ഷെയറുമായി വേറെയും വരുമാനമുണ്ട്. രാജ്യത്തെ മാത്രമല്ല, ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളില്‍ ഒരാളാണ് ഷാറൂഖ്.
പട്ടികയില്‍ എണ്‍ത്തിയാറാമത്തെ വ്യക്തിയാണ് ഷാറൂഖ്. ഇദ്ദേഹം കഴിഞ്ഞാല്‍ അക്ഷയ് കുമാറാണ് ഇന്ത്യയില്‍ നിന്നുള്ള താരം. 94 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ വരുമാനം. പരസ്യചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെയും പ്രധാന വരുമാനം. കുറഞ്ഞത് അഞ്ച് കോടിയാണ് താരം പരസ്യങ്ങള്‍ക്കായി വാങ്ങുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് പുറമേ ബിസിനസിലൂടെയും വിദേശത്തും മറ്റുമുള്ള സ്വത്തിന്റെ മൂല്യം വര്‍ഷന്തോറും വര്‍ദ്ധിക്കുന്നതിലൂടെയും ാേടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിക്കുന്നത്. മുംബയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഭൂമിയും ഫല്‍റ്റ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുമുണ്ട് താരത്തിന്.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരം ജാക്കിച്ചാനാണ്. 409 കോടിയാണ് അദ്ദേഹത്തിന്റെ വരുമാനം. പട്ടികയില്‍ 21ാം സ്ഥാനമാണ് ജാക്കിച്ചാന്. പരസ്യവരുമാനവും ഇന്റണ്‍നാഷണല്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയതിലൂടെയും കിട്ടുന്ന വരുമാനമാണ് വരുമാനത്തിന്റെ ഏറിയ പങ്കും. ലോകത്ത് എല്ലാ രാജ്യങ്ങളിലും ജാക്കിച്ചാന് ആരാധകരുണ്ട്. അവിടങ്ങളിലെല്ലാം സിനിമ റിലീസ് ആകുന്നുണ്ട്. അതിലൂടെ കോടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിക്കുന്നത്.
https://www.facebook.com/Malayalivartha