പ്രഭാസ് കോടികളോട് ഗുഡ്‌ബൈ പറഞ്ഞതെന്തിന്

ബാഹുബലി സിനിമയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ മാറ്റിവച്ചാണ് പ്രഭാസ് അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി കഠിനമായ പരിശീലനവും ആത്മസമര്‍പ്പണവും താരം നടത്തികഴിഞ്ഞു. സിനിമയ്ക്കായി വിവാഹം പോലും വേണ്ടെന്നുവച്ചതായും വാര്‍ത്ത വന്നിരുന്നു.
സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി പതിനഞ്ച് മണിക്കൂറുകളോളം നിര്‍ത്താതെ ജോലി ചെയ്യുകയാണ് അദ്ദേഹം. ഇതിനിടെ ഒരു പ്രമുഖ പരസ്യകമ്പനി അദ്ദേഹത്തെ സമീപിച്ചിരുന്നു. ഫിറ്റ്‌നസ് ബ്രാന്‍ഡ് ആയ കമ്പനിയുടെ അംബാസിഡറാകാനും അവരുടെ പരസ്യത്തില്‍ അഭിനയിക്കുവാനുമാണ് സമീപിച്ചത്. എന്നാല്‍ ബാഹുബലിക്ക് വേണ്ടി പൂര്‍ണമായും തന്റെ കരിയര്‍ മാറ്റിവച്ച താരം അത് നിരസിക്കുകയുണ്ടായി.
അഞ്ചര കോടി രൂപയാണ് ബ്രാന്‍ഡ് അംബാസിഡറാകാന്‍ പ്രതിഫലമായി കമ്പനി പ്രഭാസിന് നല്‍കാമെന്നേറ്റ തുക. ഇത്രയും വലിയ തുകയാണ് സിനിമയ്ക്കായി അദ്ദേഹം വേണ്ടെന്നുവച്ചത്.
https://www.facebook.com/Malayalivartha