ഐശ്വര്യയെ കണ്ട സല്ലുവിന് നൊസ്റ്റാള്‍ജിയ, മുന്‍കാമുകി കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്ന് സല്‍മാന്‍

കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'യേ ദില്‍ ഹെ മുഷ്‌കില്‍' ട്രൈലര്‍ പുറത്തിറങ്ങിയപ്പോഴേ വിവാദങ്ങള്‍ പിടികൂടിയിരുന്നു. ചിത്രത്തില്‍ രണ്‍ബീറിനൊപ്പം ഐശ്വര്യ റായ് അതിരുവിട്ട രീതിയില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ ബച്ചന്‍ കുടുംബം ഐശ്വര്യയുമായി പിണങ്ങിയെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അതിരു വിട്ട പ്രണയ രങ്ങളില്‍ അമിതാഭ് ബച്ചന്‍ അതൃപ്തി പ്രകടിപ്പിച്ചെന്നും, രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തരുതെന്നു അണിയറ പ്രവര്‍ത്തകരോട് ആവശ്യപെട്ടതൊക്കെ നേരത്തെ ബോളീവുഡില്‍ ചൂടുള്ള ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ കണ്ട സല്‍മാന്‍ ഖാന്റെ പരാമര്‍ശവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
സല്‍മാന്‍ ഖാനും ഐശ്വര്യ യും തമ്മിലുള്ള വിവാദങ്ങള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബോളീവുഡില്‍ തിളങ്ങി നിന്ന രണ്ടു താര ജോഡികള്‍ തമ്മില്‍ പണ്ട് മുതലേ പ്രണയത്തിലായിരുന്നു. എന്നാല്‍ പിരിഞ്ഞതിന് ശേഷം ബച്ചന്‍ കുടുംബത്തിലേക്ക് മരുമകളായി കേറിയതോടെ വിവാദങ്ങളൊന്നുമില്ലാതെ ഇത് വരെ പോവുകയായിരുന്നു. എന്നാല്‍ യേ ദില്‍ ഹെ മുഷ്‌കില്‍ എന്ന ഐശ്വര്യയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ കണ്ട സല്‍മാന്‍ ആഷ് വളരെ സുന്ദരിയായിരിക്കുന്നു എന്ന് പറഞ്ഞതാണ് പുതിയ വിവാദത്തിനു കാരണം.
ചിത്രത്തിലെ അതിരുവിട്ട രംഗങ്ങളെക്കുറിച്ച് ബച്ചന്‍ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കാലം കടന്നു പോയിട്ടും ഐശ്വര്യ കുടുംബിനിയായി, മകളുടെ അമ്മയായിട്ടും സല്‍മാന്‍ ഖാന്റെ മനസ്സില്‍ ഇപ്പോഴും ഐശ്വര്യ ഉണ്ടെന്നതു വാസ്തവം തന്നെ. ഒരു കാലത്ത് ജീവന് തുല്യം സ്‌നേഹിച്ച പെണ്ണിനെ അത്ര പെട്ടാണ് മറക്കാന്‍ കഴിയില്ലെന്നാണ് സല്ലുവിന്റെ പ്രസ്താവനയില്‍ നിന്ന് ബോധ്യമാകുന്നത്.
https://www.facebook.com/Malayalivartha