ബല്‍ബോ സ്‌റ്റൈല്‍ താടിയുമായി ആമിര്‍ ഖാന്‍; പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വീണ്ടും ഞെട്ടിക്കാന്‍ അമീര്‍ഖാന്‍ വരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ആമിര്‍ഖാന്‍ നടത്തുന്ന കഠിനാധ്വാനം എല്ലാവര്‍ക്കും അറിയാവുന്നത്. പുതിയ ചിത്രം 'ദംഗലി'നു വേണ്ടി ശരീര ഭാരം കൂട്ടിയും കുറച്ചും ആമിര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ബല്‍ബോ സ്‌റ്റൈല്‍ താടിയുമായുള്ള ആമിറിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലെ ആമിറിന്റെ ലുക്ക് ആണ് ഇതെന്നാണ് സൂചന.
ആമിര്‍ ഖാന്റെ മാനേജരായിരുന്ന അദ്വൈത് ചന്ദന്‍ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. വലിയ ഗായികയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. ഈ പെണ്‍കുട്ടിക്ക് പ്രചോദനമേകുന്ന ഗായകന്റെ റോളിലാണ് ആമിര്‍ ഖാന്‍ അഭിനയിക്കുന്നത്.
അമിതാഭ് ബച്ചനൊപ്പം ആമിര്‍ ആദ്യമായി ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആമിറിന്റെ അടുത്ത ചിത്രം. അടുത്ത വര്‍ഷം ദീപാവലി റിലീസാണ് ചിത്രം. ധൂം ത്രീ ഒരുക്കിയ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' യഷ് രാജ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha