ഇറോം ശര്‍മിളയുടെ ജീവിതകഥ സിനിമയാകുന്നു...

മണിപ്പൂരിന്റെ ഉരുക്ക് വനിതയെന്ന് വിശേഷണമുള്ള ഇറോം ശര്‍മിളയുടെ ജീവിതകഥ ഇനി വെള്ളിതിരയിലേയ്ക്ക്.തപ്‌സി പന്നുവാണ് ചിത്രത്തില്‍ ഇറോം ശര്‍മിളയുടെ വേഷത്തില്‍ എത്തുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇറോം ശര്‍മിളയുടെ വേഷം അഭിനയിക്കാന്‍ തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായി തപ്‌സി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമയെടുക്കാന്‍ പോകുന്നതെന്നും പറഞ്ഞ് ഇറോം ശര്‍മിള രംഗത്തെത്തി. ഇന്റര്‍നെറ്റിലൂടെയാണ് തന്റെ ജീവിതകഥ സിനിമയാകാന്‍ പോകുന്ന വാര്‍ത്തയറിഞ്ഞത്.
ആരാണ് അവര്‍ക്ക് അതിനുള്ള അവകാശം കൊടുത്തത്. എന്റെ ജീവിതത്തെ കച്ചവടവല്‍കരിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ല. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ശര്‍മിള പറഞ്ഞു. 16 വര്‍ഷത്തെ നിരാഹാര സമരം അടുത്തിടെയാണ് ശര്‍മിള അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha