പെണ്ണിന്റെ കന്യകാത്വം മാത്രമാണ് ചോദ്യം ചെയ്യുന്നത്, എന്തുകൊണ്ട് പുരുഷന്റേത് ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് അമിതാഭ് ബച്ചന്‍

കന്യകാത്വം സ്ത്രീയ്ക്ക് മാത്രമാണോ ഉള്ളതെന്നും പുരുഷന്റെ കന്യകാത്വം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന പിങ്ക് എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ പ്രചരണത്തിനിടെയായിരുന്നു താരത്തിന്റെ അഭിപ്രായ പ്രകടനം.
നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ അതേ ചോദ്യം ആണിനോടും ചോദിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. സമൂഹം പെണ്ണിന്റെ കന്യകാത്വം മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും പുരുഷനോട് ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ നമ്മള്‍ മുതിരാത്തത് എന്തുകൊണ്ടാണെന്നും ബച്ചന്‍ ചോദിച്ചു. പിങ്ക് സിനിമയില്‍ അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചനും അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha