Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ബോളിവുഡ് നടി മോണിക്ക ബേദി അധോലോക നായകന്റെ കാമുകിയായപ്പോള്‍!

29 SEPTEMBER 2016 10:49 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് മോണിക്കാ ബേദി എന്നത് ഗ്ലാമറിന്റെ പര്യായമായിരുന്നു. തൊണ്ണൂറുകളില്‍ ഹിന്ദി സിനിമയില്‍ എത്തപ്പെട്ട മോണിക്കാ പിശുക്കില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ വളരെപ്പെട്ടെന്നാണ് ആരാധകരെ കയ്യിലെടുത്തത്. പടങ്ങള്‍ അത്ര വലിയ വിജയമായില്ലെങ്കിലും മോണിക്കാ ശ്രദ്ധിക്കപ്പെട്ടു. അതോടൊപ്പം പല പ്രമുഖ ചാനലുകളില്‍ അവതാരികയായും തിളങ്ങി.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പല പുതിയ ബന്ധങ്ങളിലേക്കും പോകുന്നത് ബോളിവുഡില്‍ എക്കാലവും പതിവുള്ള കാര്യമാണ്. മോണിക്കയും പതിവുതെറ്റിച്ചില്ല. നടിയുടെ ബന്ധങ്ങള്‍ വളര്‍ന്നത് അധോലോക നായകന്‍ അബുസലിമിന്റെ കാമുകി എന്ന പദത്തിലേക്കായിരുന്നു. അതോടെ അവര്‍ ഇസ്ലാം മതത്തിലേക്കു കൂടുമാറി ഫൗസിയ എന്ന പേരും സ്വീകരിച്ചു. ആ കൂട്ടുകെട്ട് മോണിക്കയുടെ ജീവിതമാകെ മാറ്റിമറിച്ചു.

2001ല്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ വച്ച് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് അറസ്റ്റിലായതോടെയാണ് മോണിക്കയുടെ കഷ്ടകാലം ആരംഭിക്കുന്നത്. മോണിക്കയും അബുസലിമും രണ്ടു വര്‍ഷമാണ് ലിസ്ബണിലെ ജയിലില്‍ കിടന്നത്. 1993ല്‍ മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അബുസലിമിനെ പ്രതിചേര്‍ത്തപ്പോള്‍ മോണിക്ക കൂട്ടുപ്രതിയായി. ഇതു പ്രകാരം 2003ല്‍ ഇരുവരെയും കൂടുതല്‍ വിചാരണയ്ക്കായി പോര്‍ച്ചുഗീസ് ഗവണ്‍മെന്റ് ഇന്ത്യയ്ക്ക് കൈമാറി.

വിചാരണ മൂന്നുവര്‍ഷം നീണ്ടു. 2006ല്‍ സിബിഐയുടെ പ്രത്യേക കോടതി കുറ്റക്കാരിയെന്നു കണ്ടെത്തി മോണിക്കയ്ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. വഞ്ചന, ഗൂഢാലോചന, വ്യാജപാസ്‌പോര്‍ട്ട് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് മോണിക്കയുടെ മേല്‍ ചുമത്തപ്പെട്ടത്. മുംബൈയിലെ ആര്‍തര്‍ റോഡിലെ ജയിലിലും മോണിക്കയ്ക്ക് സമാധാനമുണ്ടായിരുന്നില്ല. ജയിലിലെ പുരുഷതടവുകാരെല്ലാം ബോളിവുഡ് നടിയുടെ പിന്നാലെകൂടി. ഒടുവില്‍ മോണിക്ക പിറന്നപടി ജയിലിലെ കുളിമുറിയില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ ഒരു ചാനലിലൂടെ പുറംലോകം കണ്ടു. രഹസ്യകാമറയുപയോഗിച്ചെടുത്ത ചിത്രങ്ങളായിരുന്നു ഇതെന്ന് വ്യക്തമായിരുന്നു. ഈ ചിത്രങ്ങള്‍ പുറത്തുവന്നത് തന്നെ വളരെ വേദനിപ്പിച്ചെന്നു പറഞ്ഞ മോണിക്ക ഇത് ഒറിജിനലാണോ മോര്‍ഫിംഗ് ആണോ എന്ന് വ്യക്തമാക്കിയതുമില്ല.

2011ല്‍ ജയില്‍ മോചിതയായ മോണിക്ക വീണ്ടും സിനിമയില്‍ മുഖം കാണിച്ചെങ്കിലും ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തേക്ക് മോണിക്കയ്ക്കു ക്ഷണം ലഭിച്ചില്ല. ഇപ്പോള്‍ താമസം ദുബായിലാണ്. രാഷ്ട്രീയത്തിലേക്കു തിരിയുന്നതായും വാര്‍ത്ത വന്നിരുന്നെങ്കിലും നടി തന്നെ ഇക്കാര്യം നിഷേധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി മോണിക്ക നൃത്തപരിപാടികളും മറ്റുമായി സജീവമാണ്. ആ പഴയ ശാരീരികവടിവ് ഇപ്രായത്തിലും നിലനിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. അബു സലീമുമായി ഇപ്പോഴും നല്ല ബന്ധത്തിലാണെന്നു മോണിക്ക പറയുന്നു.

ബോളിവുഡിലേക്കുള്ള നടിയുടെ തിരിച്ചുവരവ് ഉടനുണ്ടാവുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മോണിക്കയുടെ സുവര്‍ണകാലത്തെ ഓര്‍മകള്‍ അയവിറക്കി ഒരു തലമുറ കാത്തിരിക്കുകയാണ് ആ തിരിച്ചുവരവിനായി. തിരിച്ചുവരവില്‍ സണ്ണിലിയോണിനേപ്പോലുള്ള മാദകത്തിടമ്പുകളോടായിരിക്കും മോണിക്കയ്ക്ക് മത്സരിക്കേണ്ടി വരിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends