ആദ്യം സ്വന്തം നഗ്‌നത കാണു, എന്നിട്ട് സംസാരിക്കാം; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ച് രാധികാ ആപ്‌തെ, വീഡിയോ

പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ വിവാദമായ സീനുകളെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് രാധികാ ആപ്‌തെയുടെ ഉശിരന്‍ മറുപടി. വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് നിങ്ങളെപ്പോലെ ഉള്ളവരാണെന്ന് വിമര്‍ശിച്ച രാധികാ ആപ്‌തെ നടിയെന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ താന്‍ സന്നദ്ധയാണെന്ന് വ്യക്തമാക്കി.
പാര്‍ച്ച്ഡ് ലെ നഗ്‌ന രംഗങ്ങള്‍ ഇതിനോടകം തന്നെ വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. ഇതാദ്യമായല്ല ചിത്രങ്ങളിലെ നഗ്‌ന രംഗങ്ങളുടെ പേരില്‍ രാധിക വിമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണയും വിമര്‍ശനത്തെ തന്റേതായ രീതിയില്‍ എതിരിടുകയാണ് താരം ചെയ്തത്.
ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് രൂക്ഷമായ ഭാഷയിലായിരുന്നു രാധികയുടെ പ്രതികരണം. എന്റെ സുഹൃത്തേ നിങ്ങളുടെ ചോദ്യം വളരെ മോശമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. നിങ്ങള്‍ ആ ക്ലിപ് കണ്ടില്ലേ, മറ്റ് ആളുകള്‍ക്ക് അത് ഷെയര്‍ ചെയ്തിട്ടില്ലേ. ഒരു കലാകാരി എന്ന നിലയ്ക്ക് ഇത്തരത്തിലുള്ള വേഷങ്ങള്‍ എനിക്ക് ചെയ്യേണ്ടതുണ്ട്. അത് ഞാന്‍ തുടരും.
നിങ്ങള്‍ ലോക സിനിമകള്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ കുറിച്ച് മനസിലാക്കാനാകും. അവിടെ ഇത്തരം വേഷങ്ങള്‍ ചെയ്യുന്നവരുണ്ട്. അവര്‍ക്ക് അവരുടെ നഗ്‌നതയെ കുറിച്ച് നാണക്കേട് തോന്നാറില്ല. ഇത് മനസിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ എന്നോട് ഇങ്ങനെ ചോദിക്കില്ലായിരുന്നു. സ്വന്തം ശരീരത്തെ കുറിച്ച് നാണക്കേട് ഉള്ളവരാണ് മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് ആകാംക്ഷ കാണിക്കുന്നത്.
നാളെ നിങ്ങള്‍ക്ക് ഒരു നഗ്‌ന ശരീരം കാണണമെന്നുണ്ടെങ്കില്‍ എന്റെ ക്ലിപ്പുകള്‍ കാണുന്നതിന് പകരം സ്വന്തം ശരീരം കാണുക. എന്നിട്ട് നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാം. രാധിക പറഞ്ഞു.
തന്റെ ചോദ്യം വിഷമിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നു എന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകന്‍ പിരിഞ്ഞത്.
https://www.facebook.com/Malayalivartha