Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഞാന്‍ ഭര്‍ത്താവിനെ ഇതുവരെ വഞ്ചിട്ടില്ല; അദ്ദേഹം എന്റെ കണ്‍കണ്ടദൈവം

14 OCTOBER 2016 02:27 PM IST
മലയാളി വാര്‍ത്ത

സണ്ണിലിയോണ്‍ ഇന്ത്യന്‍ വംശജയും ക്യാനഡക്കാരിയുമാണ്. ക്യാനഡയില്‍ നീലച്ചിത്ര നിര്‍മ്മാണം അംഗീകരിച്ചിട്ടുള്ള തൊഴിലാണ്. ആര്‍ക്കു വേണമെങ്കിലും നിര്‍മ്മിക്കാം, ആര്‍ക്കു വേണമെങ്കിലും അഭിനയിക്കാം, ആര്‍ക്കു വേണമെങ്കിലും വില്പന നടത്താം. 
അവരുടെ സംസ്‌കാരത്തില്‍ സെക്‌സ് എന്നത് സാധാരണമാണ്. പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍, സുന്ദരിയായ ഒരു പെണ്ണിന് ചില നിര്‍ദ്ദിഷ്ട സ്ഥാപനങ്ങളിലെത്തി നീലപ്പടത്തില്‍ അഭിനയിക്കാം. കൈ നിറയെ പണവും വാങ്ങി അവള്‍ സ്ഥലംവിടും. ഈ നീലപ്പടങ്ങള്‍ ആ രാജ്യത്ത് കൂടുതലായി വിറ്റഴിക്കുന്നില്ല. വിദേശങ്ങളില്‍ ഇതിന് വന്‍ വിപണികളുണ്ട്.
അക്കാലത്ത് സണ്ണി യൗവനം പൂത്തുലയുന്ന ഒരു വസന്തമായിരുന്നു. ദൈവം അവര്‍ക്ക് സ്‌പെഷ്യലായി സൗന്ദര്യം വാരിക്കോരി കൊടുത്തിരുന്നു. ഈ ശരീരവും സൗന്ദര്യവും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ പുരുഷവര്‍ഗത്തെ തന്റെ കാല്‍ക്കീഴില്‍ നിര്‍ത്താമെന്ന് സണ്ണി ആഗ്രഹിച്ചു. 
കൊച്ചുകൊച്ചു കടകളിലും ബേക്കറികളിലും അവരുടെ യൗവനവും ശരീരവും തടവറയായപ്പോള്‍ സണ്ണി മറിച്ചൊന്നും ചിന്തിച്ചില്ല. അവള്‍ക്ക് അപ്പോള്‍ പണമായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെയാണ് സണ്ണി നീലച്ചിത്രങ്ങളിലെ നായികയായത്. 
അവളുടെ ജ്വലിക്കുന്ന നഗ്‌നത ക്യാഡനയിലെ പുരുഷന്മാര്‍ക്ക് സ്വര്‍ഗ്ഗീയ ദൃശ്യവിരുന്നായിരുന്നു. മാത്രമല്ല, വിദേശത്തുനിന്നും എത്തുന്ന ഇത്തരം നടിമാരെ അന്നാട്ടിലെ ഭരണകക്ഷികള്‍ പ്രണയിക്കുകയും അവരുമായി ശാരീരികബന്ധം പുലര്‍ത്തുകയും ചെയ്യുന്നത് സര്‍വസാധാരണമായിരുന്നു. 
തന്ത്രശാലിയായ സണ്ണി ഈ വകയിലും സമ്പാദിച്ചുകൂട്ടുകയുണ്ടായി. മാത്രമല്ല, സ്വന്തമായി നാല്പതോളം നീലപ്പടങ്ങള്‍ സണ്ണിലിയോണ്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തു!പക്ഷേ...
ക്യാനഡയില്‍ സണ്ണി ചെയ്തതുപോലെ ഇന്ത്യയില്‍ ചെയ്താല്‍ തീര്‍ച്ചയായും തീഹാര്‍ ജയിലില്‍ കഴിയുമെന്നത് ഉറപ്പാണ്. നമ്മുടെ സംസ്‌കാരം മഹത്തായ ഒന്നാണല്ലോ(!)ഒടുവില്‍ ഇന്ത്യന്‍ സിനിമാലോകത്ത് ദിഗ്‌വിജയം ചെയ്ത സണ്ണി, ഇവിടെവന്ന് നീലപ്പടങ്ങളിലൊന്നും അഭിനയിക്കുകയുണ്ടായില്ല.
അവര്‍ അഭിനയിക്കുന്ന പടങ്ങള്‍ക്ക് കുറഞ്ഞ പക്ഷം 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ നിയമങ്ങളും മറ്റും അവര്‍ ലംഘിക്കുകയുണ്ടായില്ല.
'ബിഗ് ബാസ്', സ്പ്ലിറ്റ് വില്ല' എന്നീ പ്രസിദ്ധമായ രണ്ടു റിയാലിറ്റി ഷോകളില്‍ ഇവര്‍ അതിപ്രശസ്തയാണ്. ഒരുപാട് ആല്‍ബങ്ങള്‍ക്കായി സണ്ണി പാടിയിട്ടുണ്ടെന്നു കേള്‍ക്കുമ്പോള്‍ നമുക്ക് അവിശ്വസനീയമായി തോന്നാം. അവരുടെ സ്വരവും മനോഹരമാണ്. നൃത്തകലയില്‍ നൈപുണ്യം. അതിലുപരി അവര്‍ ഒരു എഴുത്തുകാരിയും കൂടിയാണ്. സമീപകാലത്തായി ഇവര്‍ രചിച്ച ഗ്രന്ഥം താമസംവിനാ പ്രസിദ്ധീകരിക്കും. ഇങ്ങനെ നിരവധി കഴിവുകളുള്ള മറ്റേതൊരു നടി ഇന്ത്യയിലുണ്ട്? അതാണ് ചോദ്യം. 
ക്യാനഡയില്‍ അവര്‍ ഏതു പടത്തിലോ അഭിനയിക്കട്ടെ. പക്ഷേ അവരുടെ അപാരമായ കഴിവുകള്‍ നാം അംഗീകരിച്ചു കൊടുത്തല്ലേ പറ്റൂ. അല്ലെങ്കില്‍ കണ്ണുകള്‍ ഉണ്ടെങ്കിലും കാഴ്ചയില്ലെന്ന് പറഞ്ഞിരിക്കുന്നതിന് തുല്യമാവില്ലേ?
കഴിഞ്ഞ കാലത്തെ തന്റെ ഇമേജിനെക്കുറിച്ച് സണ്ണിക്ക് യാതൊരു സങ്കടവും ഇല്ല. ബോളിവുഡ്ഡില്‍ എത്തി, താനൊരു മുന്‍നിര നായികമാരില്‍ ഒരാളെന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത് അവരുടെ പ്രത്യേക സാമര്‍ത്ഥ്യംതന്നെയാണ്.ഈ നിലയില്‍ അവര്‍ അഭിസാരികയാണെന്നും വേശ്യയാണെന്നും ചിത്രീകരിക്കപ്പെടുന്നവരുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ സണ്ണിയുടെ കുടുംബജീവിതം മറ്റു നടിമാര്‍ക്ക് ഒരു മാതൃകയാണ്. ഭര്‍ത്താവിനെ അത്രകണ്ട് സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന നടിമാര്‍ വളരെ അപൂര്‍വമാണ്. ഒരു നീലപ്പട നായികയുടെ ദാമ്പത്യം, യാതൊരുവിധ അസ്വാരസ്യവും കൂടാതെ ഇത്രയും കാലയളവില്‍ അവിഘ്‌നം ഒഴുകുക എന്നതും ഒരത്ഭുതമാണ്. 
അത്രകണ്ട് ഐക്യത പുലര്‍ത്തുന്ന കുടുംബമാണ് സണ്ണിയുടേത്. സണ്ണി ഇന്ത്യയിലേക്ക് വരുന്നതായി അറിഞ്ഞ ഒരുവിഭാഗം ഇവിടെ ചന്ദ്രഹാസവുമായി നിന്നവരോട് തന്റെ കുടുംബം കണ്ടുപഠിക്കാന്‍ സണ്ണി ഉപദേശിക്കുകയുണ്ടായി. ഇന്നവര്‍ സമൂഹസേവനവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നാളെ ഒരുപക്ഷേ സണ്ണി ഏതെങ്കിലുംരാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നെന്നു വരാം. മന്ത്രിയായെന്നും വരാം. എന്തുകൊണ്ടും സണ്ണിയാണ് താരം. കുറേ മഞ്ഞപ്പിക്കണ്ണുകാരാണ് വിമര്‍ശിച്ച് അവരെ വലിയ താരം ആക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends