പിടികിട്ടാപുള്ളിയായി വിദ്യാബാലന്
വിദ്യാബാലന്റെ അഭിനയ മികവ് കൊണ്ടും ചിത്രത്തിന്റെ അവതരണരീതിക്കൊണ്ടും ബോളിവുഡില്‍ തരംഗം തീര്‍ത്ത സിനിമയാണ് കഹാനി. ഇപ്പോഴിതാ സസ്പെന്‍സ് ത്രില്ലര്‍ കഹാനി യുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു. ചിത്രത്തില്‍ പിടികിട്ടാപ്പുള്ളിയായാണ് വിദ്യാബാലന് എത്തുന്നത്.
കഹാനി 2 നവംബര്‍ 25ന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തട്ടിക്കൊണ്ടു പോയി കൊലപാതകം നടത്തിയ കുറ്റത്തിന് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളുടെ പോസ്റ്ററിന്റെ രൂപത്തിലാണിത് പുറത്തിറക്കിയിരിക്കുന്നത്.
കുറ്റവാളിയായ ദുര്‍ഗാ റാണി സിംഗിനെ കാണാന്മാനില്ല എന്നെഴുതി വിദ്യാ ബാലന്റെ ഒരു ചിത്രം ഉപയോഗിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. അര്ജുന് രാംപാല്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സുജോയ് ഘോഷ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ കഹാനി ബോക്സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. കാണാതായ ഭര്‍ത്താവിനെ തേടി കൊല്‍ക്കത്തയിലെ ത്തിയ ഗര്‍ഭിണിയായ ഭാഗ്ജി എന്ന കഥാപാത്രത്തെയാണ് കഹാനിയില്‍ വിദ്യാബാലന് അവതരിപ്പിച്ചത്. ചിത്രത്തിലെ വിദ്യയുടെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കഹാനി 2 സംവിധാനം ചെയ്യുന്നതും സുജോയ്യാണ്.
https://www.facebook.com/Malayalivartha