പ്രഭുദേവയെ റബ്ബര്‍ കൊണ്ടാണോ സൃഷ്ടിച്ചത്?
ചെറുപ്പത്തില്‍ പ്രഭുദേവയുടെ നൃത്തം കാണുമ്പോള്‍ റബ്ബറുകൊണ്ടാണോ അദ്ദേഹത്തെ നിര്‍മിച്ചതെന്ന് തോന്നിയിരുന്നെന്ന് നടി ഹന്‍സിക. പ്രഭുദേവയ്ക്കൊപ്പം ഡെവിളില്‍ അഭിനയിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. ഹൊറര്‍ കോമഡി ചിത്രമാണ് ഡെവിള്‍. പ്രേതമായാണ് തമന്ന അഭിനയിച്ചത്. ഇടവേളയ്ക്ക് ശേഷം പ്രഭുദേവ അഭിനയിച്ച ചിത്രം കൂടിയാണിത്. ശരിക്കും അത്ഭുത മനുഷ്യനാണ് പ്രഭുദേവ. സിനിമയില്‍ അള്ട്രാമോഡേണാണെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ലെന്ന് താരം വ്യക്തമാക്കി. മറ്റ് പെണ്‍കുട്ടികളെ പോലെ ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നയാളാണ് താനെന്ന് തമന്ന പറഞ്ഞു.
പലരും ബാഹുബലിയിലെ അര്‍ദ്ധനഗ്ന രംഗം കണ്ടിട്ട് ആ രീതിയിലാണ് തന്നെ കാണുന്നതെന്നും തമന്ന പറഞ്ഞു. പല സ്ത്രികളും ആ രംഗം കണ്ടിട്ട് വഴക്ക് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അത് വിഷ്വല്‍ എഫക്സിന്റെ സഹായത്തോടെ ചിത്രീകരിച്ചതാണ്. യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ച സീന്‍ കാണുന്നവര്‍ക്കേ യാഥാര്‍ത്ഥ്യം മനസിലാകൂ. ലിപ്പ് ലോക്ക് സീനുകളൊക്കെ ഹോളിവുഡില്‍ യഥാര്‍ത്ഥമായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സിനിമകളില്‍ അങ്ങനെയല്ല. നായകന്റെയും നായികയുടെയും ചുണ്ടുകളുടെ ഇടയ്ക്കായി ബലൂണ്‍ പോലൊരു സാധനം വയ്ക്കും. അതിലാണ് ഇരുവരും ചുംബിക്കുന്നത്. പിന്നീട് വിഷ്വല്‍ എഫക്സിലൂടെയാണ് ഇത് മനോഹരമാക്കുന്നത്. പല ചിത്രങ്ങളുടെയും മെയ്ക്കിംഗ് വീഡിയോ കാണുമ്പോള്‍ മനസിലാകുമെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha