നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവ നടി രംഗത്ത് സിനിമ മറയാക്കിയുള്ള പീഡനമോ...?

വിവാഹ വാഗ്ദാനം നല്കി നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി 28 കാരിയായ യുവ നടി രംഗത്ത്. ഷാരൂഖ് ഖാന്റെ സിനിമകളുടെ നിര്‍മ്മാതാവായ കരീം മൊറാനിക്കെതിരെയാണ് പരാതി. ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് കരീം മൊറാനി. ഹൈദരാബാദ് പോലീസിലാണ് നടി പരാതികൊടുത്തത്. 2015ല്‍ മുംബൈയിലുള്ള ഫിലിം സ്റ്റുഡിയോയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മൊറാനിക്കെതിരെ ഐ.പി.സി 471, 376, 342, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം നിര്‍മ്മാതാവായ കരീം മൊറാനിയുടെ പദവി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള കെട്ടിച്ചമച്ച വ്യാജ പരാതിയാണിതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മൊറാനി അത്തരത്തിലുള്ള വ്യക്തിയല്ലെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.
തന്നെ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരാതിയുമായി അഭിനേത്രി രംഗത്തുവന്നിട്ടുള്ളത്. വിഷയത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മൊറാനി അറിയിച്ചു. കരീം മൊറാനിയുടെ മകളുടെ അടുത്ത സുഹൃത്തു കൂടിയാണ് യുവ നടി. മുംബൈയില്‍ ഇരുവരും ഒന്നിച്ചു ജോലി ചെയ്തിട്ടുമുണ്ട്.
നഗരത്തിലെ പ്രമുഖ സ്റ്റുഡിയോയില്‍ വെച്ച് നിരവധി തവണ മൊറാനി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. പരാതിയില്‍ വിവരം പുറത്തുപറഞ്ഞാല്‍ നടിയുടെ നഗ്‌ന വീഡിയോയോയും ചിത്രങ്ങളും സുഹൃത്തുക്കള്‍ക്ക് കൈമാറുമെന്ന് പറഞ്ഞ് കരീം മൊറാനി തന്നെ ഭീഷണിപ്പെടുത്തിയെന്നും അഭിനേത്രിയുടെ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha