സൗന്ദര്യത്തിന്റെ പേരില്‍ ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫറാ ഖാന്‍

മകള്‍ സുന്ദരിയാവണം എന്നത് ഏതൊരു അച്ഛന്റെയും ആഗ്രഹം തന്നെയാണ്. എന്നാല്‍ മകളുടെ സൗന്ദര്യത്തിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കാനാണ് ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ വിധി. ചങ്കി പാണ്ഡെയുടെ മകള്‍ അനന്യ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു ബോളിവുഡ് താരത്തിനും പിറകിലല്ല.
പ്രശസ്ത കോറിയോഗ്രാഫര്‍ ഫറാ ഖാനാണ് ചങ്കിക്കെതിരെ കടുത്ത ആക്ഷേപം നടത്തിയത്. ചങ്കിയുടെ മകള്‍ക്ക് ഇത്രയും സൗന്ദര്യമോ എന്നായിരുന്നു ഫറയുടെ സംശയം. അനന്യയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കണമെന്നും ഫറ ആവശ്യപ്പെട്ടു. ചങ്കിയുടെ ഭാര്യ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അനന്യയുടെ സെല്‍ഫിയ്ക്ക് കമന്റയാണ് ഫറയുടെ ആക്ഷേപം.

അനന്യയുടെ സൗന്ദര്യത്തില്‍ ഫറയ്ക്ക് മാത്രമായിരുന്നു സംശയം. ബാക്കിയുള്ള കമന്റുകള്‍ മുഴുവന്‍ നാളത്തെ ബോളിവുഡ് താരമാവാന്‍ ഒരുങ്ങുന്ന അനന്യയുടെ സൗന്ദര്യത്തെ വാഴ്ത്തുന്നതും അനന്യയെ ബോളിവുഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നവയുമായിരുന്നു.

പ്രശസ്ത ഫാഷന്‍ ഷോയായ ലോ ബാലില്‍ അനന്യ തുടക്കം കുറിക്കാനിരിക്കുകയാണ്. ജയ്പൂര്‍ രാജകുമാരി ഗൗരവി കുമാരിക്കൊപ്പമാണ് അനന്യ മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha


























