ഗണേശദര്‍ശനത്തിന് താരം ഐശ്വര്യ റായ്‌തന്നെ

ഐശ്വര്യ റായിയെ കണ്ടാല്‍ അസൂയയോടെയാണ് എന്നും ആരാധകര്‍ നോക്കുന്നത്. ഗണേശദര്‍ശനത്തിന് എത്തിയ ഐശ്വര്യ റായിയുടെ ഗെറ്റപ്പ് കണ്ടപ്പോള്‍ തന്നെ ആരാധകര്‍ ഒന്നു ഞെട്ടി. മുബൈയിലെ ലാല്‍ബച്ചുവ രാജയില്‍ ഗണേശ ദര്‍ശനത്തിന് എത്തിയപ്പോഴാണ് താരത്തിനെ കണ്ട് ആരാധകര്‍ മതിമറന്നത്.

ചുവപ്പ് സാരിയണിഞ്ഞാണ് ദേവതയെ പോലെ എത്തിയതോടെയാണ് താരം ആരാധകരുടെ മനം കവര്‍ന്നത്. ദേവതയെ പോലെയുള്ള താരത്തിനെ കണ്ടപ്പോള്‍ ആരാധകര്‍ സെല്‍ഫിയെടുക്കാനുള്ള തിക്കും തിരക്കും കൂട്ടി. ഇതിനെല്ലാം പോസ് ചെയ്‍തതിന് ശേഷമാണ് താരം മടങ്ങിയത്.

ഇത്തവണ ഒറ്റയ്‍ക്കാണ് താരം എത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ ഗണേശ ദര്‍ശനത്തിന് എത്തിയത്. ഗണേശ ചതുര്‍ത്ഥി ദിനം അംബാനി കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഐശ്വര്യയുടെ മകള്‍ ആരാധ്യയുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ഐശ്വര്യയുടെ വരവ് ആരാധകരെ ഞെട്ടിച്ചത്.

https://www.facebook.com/Malayalivartha


























