Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്റെ ജീവിതം ബോളിവുഡ് സിനിമയാകുന്നു; നമ്പി നാരായണനായി മാധവൻ

07 NOVEMBER 2017 07:55 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്റെ ജീവിതം ബോളിവുഡ് സിനിമയാകുന്നു. ആര്‍.മാധവനാണ് നായകനായെത്തുന്നത്. ബിഗ് ബജറ്റില്‍ പ്രമുഖ കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുന്നത്.

1994ൽ ചാരവൃത്തി ആരോപിച്ച് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും അൻപതു ദിവസം ജയിലിൽ അടക്കുകയുമുണ്ടായി. ഐ.എസ്.ആർ.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം.

ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് രാജിവയ്‌ക്കേണ്ടി വന്നു. പിന്നീട് ഇദ്ദേഹം നിരപരാധിയാണന്നു മനസ്സിലാക്കി 1998-ൽ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

ഉദ്വോഗജനകമായ ഒട്ടേറെ സന്ദര്‍ഭങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ടുണ്ടായത്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കഴിഞ്ഞ ദിവസം നമ്പി നാരായണനും നടന്‍ മാധവനും പങ്കെടുത്തിരുന്നു.

ഓര്‍മളുടെ ഭ്രമണ പഥം എന്ന നമ്പി നാരായണന്റെ ജീവ ചരിത്രം എം.ടി.വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തത്. ഈ പുസ്തകം അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. കൂടുതല്‍ വിവരങ്ങള്‍ വലിയൊരു ചടങ്ങിലൂടെ ഉടന്‍ പ്രഖ്യാപിക്കാനാണ് തീരുമാനം.

തന്റെ ശ്രദ്ധേയമായ ഹിന്ദി ചിത്രം രംഗ് ദേ ബസന്തിയുമായി ബന്ധപ്പെട്ട് ദ് ഷൂട്ടിങ് സ്‌ക്രിപ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മാധവനെത്തിയത്. സംവിധായകന്‍ ഓം പ്രകാശ് മെഹ്‌റയും സംബന്ധിച്ചു. ചാരക്കേസില്‍ പുതിയൊരു അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിതെന്നും വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ഏജന്‍സികളും ഉള്‍പെട്ട സമഗ്ര അന്വേഷണമാണ് ആവശ്യം. റിപ്പോര്‍ട്ട് വരുമ്പോള്‍ പല സത്യങ്ങളും പുറത്തുവരും. കള്ളക്കേസാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞിരിക്കുന്നു. പുറത്തുള്ള ഏജന്‍സി ഇതിനെ ഉപയോഗിച്ചുവെന്ന് സംശയിക്കുന്നു.കെട്ടിച്ചമച്ചയാളുടെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകണം. ഐഎസ്ആര്‍ഒ തകര്‍ക്കണമെന്നായിരുന്നു അവരുടെ ലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്യണം. പുതിയ അന്വേഷണം നടത്തണം. കണ്ടുപിടിക്കുമ്പോൾ പല സത്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (43 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (56 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (6 hours ago)

Malayali Vartha Recommends