മരിച്ചെങ്കിലും മൈക്കിള്‍ ജാക്‌സണ്‍ തന്നെ ധനികന്‍

ആരാധകരുടെ മനസില്‍ ഇപ്പോഴും മരിച്ചിട്ടില്ല പോപ്പ് ചക്രവര്‍ത്തി മൈക്കില്‍ ജാക്‌സന്‍. ധനികരെ കണക്കാക്കുന്ന ഫോബ്‌സ് പട്ടിക പുറത്തുവന്നപ്പോള്‍ അതിലും പ്രഥമ സ്ഥാനത്തുള്ളത് മൈക്കിള്‍ ജാക്‌സന്റെ പേര്. മരണശേഷമുള്ള സ്വത്തിന്റെ കണക്കിലാണ് ഇതിഹാസ താരം മുന്നിലുള്ളത്.
അമേരിക്കന്‍ സംഗീതജ്ഞനായ എല്‍വിസ് പ്രീസിലിയെ പിന്നിലാക്കിയാണ് ജാക്‌സന്റെ റെക്കോഡ്. 840 കോടി രൂപയുടെ സ്വത്തുക്കളാണ് മൈക്കിള്‍ ജാക്‌സന്റെ പേരിലുള്ളത്. പ്രീസിലിക്ക് 330 കോടിയുടെ ആസ്തിയാണുള്ളതെന്ന് ഫോബ്‌സിന്റെ റെക്കോഡില്‍ പറയുന്നു. എക്‌സ്‌കേപ് എന്ന ആല്‍ബമാണ് മൈക്കില്‍ ജാക്‌സന്റെ പേരില്‍ പണം കൊയ്തു കൊണ്ടിരിക്കുന്നത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha