ഷാജി പാപ്പന്‍ തരംഗം ഇന്റര്‍നാഷണലാല്‍ ലെവലിലും; ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയിലും തരംഗം സൃഷ്ടിച്ച് ആട് കോസ്റ്റിയൂം

സരിത ജയസൂര്യ ഡിസൈന്‍ ചെയ്ത കറുപ്പും ചുവപ്പുമുള്ള പാപ്പന്‍ മുണ്ട് ക്യാമ്പസുകള്‍ കീഴടക്കിയിരുന്നു. നാട്ടില്‍ നായകനായി മാറിയ പാപ്പന്റെ പെരുമ അങ്ങ് ഹോളിവുഡിലും എത്തിക്കഴിഞ്ഞു. ചില്ലറക്കാരനൊന്നുമല്ല, പ്രശസ്ത ഹോളിവുഡ് താരം ലോറന്‍സ് ഫിഷ്‌ബേണ്‍ ആണ് പാപ്പന്റെ കട്ട ഫാനായി മാറിയിരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ എല്ലാവരും കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞു വന്നപ്പോള്‍ ഫിഷ്‌ബേണ്‍ എത്തിയത് പാപ്പന്‍ സ്‌റ്റൈലില്‍. റെഡ് ലൈനിങ് ഉള്ള ബ്ലാക്ക് കിമോണയായിരുന്നു വേഷം. ഒപ്പം ചുവപ്പു ഷൂസ് കൂടിയായപ്പോള്‍ ഫിഷ്‌ബേണ്‍ അവാര്‍ഡ് നിശയിലെ ഏറ്റവും വലിയ ആകര്‍ഷണമായി. അടുത്തു കൂടിയ എല്ലാവര്‍ക്കും അറിയേണ്ടതും ഈ പുതിയ ഡിസൈനെക്കുറിച്ചായിരുന്നു.
എന്തായാലും പാപ്പന്‍ ഫാന്‍സായ മലയാളികള്‍ക്ക് ആഘോഷിക്കാന്‍ ഒരു സംഭവം കിട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഫിഷ്‌ബേണിനെ ഏറ്റെടുത്തുകഴിഞ്ഞു. പാപ്പന്‍ ആള് കട്ട ലോക്കല്‍ ആണെങ്കിലും ആളിപ്പൊ ഇന്റര്‍നാഷണല്‍ ആണെന്നാണ് ആരാധകരുടെ വാദം.
https://www.facebook.com/Malayalivartha