ഒരേ ഒരു മിനിറ്റ്, കണ്ണാടി പോലും വേണ്ട, മേയ്ക്കപ്പ് ഇട്ട് ഒരുങ്ങാന്‍ ജാന്‍വിയുടെ വീഡിയോ, പുതുമയുള്ള ബര്‍ത്ത്‌ഡേ ചലഞ്ച് ..മേക്കപ്പിടൂ ,സമ്മാനം നേടൂ

ഒരേ ഒരു മിനിറ്റ്, കണ്ണാടി പോലും വേണ്ട, മേയ്ക്കപ്പ് ഇട്ട് ഒരുങ്ങാന്‍ ജാന്‍വിയുടെ വീഡിയോ, പുതുമയുള്ള ബര്‍ത്ത്‌ഡേ ചലഞ്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍...
ബോളിവുഡിലെ താരപുത്രിമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. ഒരേ ഒരു ചിത്രത്തിൽ മാത്രമേ ജാൻവി കപൂര്‍ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ ഇതിനകം തന്നെ താരമായി കഴിഞ്ഞു ജാൻവി. 22 വയസ്സായിട്ടേയുള്ളൂ ജാൻവിക്ക് . എന്നാൽ ഇപ്പോൾ താനേ ഇൻസ്റ്റഗ്രാമിൽ 3.6 മില്ല്യൺ യൂസേഴ്സിനെ സ്വന്തമാക്കി കഴിഞ്ഞു . നിരവധി പാപ്പരാസികളും എപ്പോഴുമുണ്ട് താരത്തിന്റെകൂടെ
ജാന്‍വിയുടെ വസ്ത്രധാരണവും ലുക്കും ആരാധകര്‍ക്കിടയിൽ എപ്പോഴും ചര്‍ച്ചാ വിഷയമാക്കാറുണ്ട്.
വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോള്‍ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. വോഗ് അവാര്‍ഡ് നൈറ്റില്‍ അതീവസുന്ദരിയായിട്ടാണ് ജാൻവി കപൂര്‍ അവാര്‍ഡ് ചടങ്ങിനെത്തിയത്. എന്നാല്‍ ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന വസ്ത്രം ധരിച്ചതിന് ആരാധകാരുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു ജാൻവിക്ക് .
ആദ്യ ചിത്രമായ ദഡക്കിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ചിരുന്നു ജാന്‍വികപൂർ . ധടക്ക് എന്ന ചിത്രത്തിലൂടെ എത്തിയ ജാൻവി അടുത്തതായി കരൺ ജോഹറിന്‍റെ തക്ത് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ആദ്യ ചിത്രം 75 കോടിയിലേറെ കളക്ഷൻ നേടിക്കഴിഞ്ഞു..
ജാന്‍വിയുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. ജാന്‍വിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
കണ്ണാടിപോലുമില്ലാതെ വെറും ലിപ്സ്റ്റിക്ക് മാത്രം ഉപയോഗിച്ച് മുഖം മുഴുവൻ നല്ല സ്റ്റൈലായി മേക്കപ്പിടുന്ന ജാന്‍വിയാണ് വിഡിയോയിൽ . സ്വയം മേക്കപ്പിടുക മാത്രമല്ല ആരാധകർക്കായി ഒരു ചലഞ്ച് നൽകുന്നുമുണ്ട് ജാന്‍വി
തന്‍റെ പിറന്നാള്‍ ദിനത്തിലാണ് ജാന്‍വിയുടെ ഈ ചലഞ്ച്. കണ്ണാടിയില്‍ പോലും നോക്കാതെ കൃത്യം ഒരു മിനിറ്റ് കൊണ്ടാണ് ജാന്‍വി ഈ മേക്ക് അപ്പ് ചെയ്തത്. ലിപ്സ്റ്റിക് കൊണ്ട് കവിളിലും കണ്ണിലുമൊക്കെ ജാന്‍വി മേക്ക് അപ്പ് ചെയ്യുന്നുണ്ട്. ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ ഇട്ടത്. ഫാഷന്‍റെ കാര്യത്തിലും വളരെ സ്റ്റൈലിഷായ യുവ ബോളിവുഡ് സുന്ദരി കൂടിയാണ് ജാന്‍വി കപൂര്‍ എന്ന് വീണ്ടും തെളിയിച്ചൂരിക്കുകയാണ് ഈ വീഡിയോയിലൂടെ
താന്‍ ചെയ്ത പോലെ തന്നെ ആരാധകരോട് മേക്കപ്പ് ചെയ്യാനാണ് ജാന്‍വി പറയുന്നത്. അതിന് ശേഷം ജാന്‍വിബര്‍ത്ത്‌ഡേചലഞ്ച് എന്ന ഹാഷ്ടാഗ് നല്‍കി ഇത് പോസ്റ്റ് ചെയ്യാനും ജാന്‍വി പറയുന്നു.
ബ്യൂട്ടി ബ്രാന്‍ഡായ നൈക്കയാണ് ഈ ചലഞ്ചിന് പിന്നില്‍. നൈക്കയുടെ ലിപ്‌സ്റ്റിക് ഉപയോഗിച്ചാണ് ജാന്‍വി ഒരുങ്ങിയിരിക്കുന്നത്. മാര്‍ച്ച് 12 വരെയാണ് ജാന്‍വിയുടെ ചലഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം. മികച്ച രീതിയില്‍ മേക്കപ്പ് ചെയ്യുന്ന 22 പേര്‍ക്ക് കിടിലൻ സമ്മാനവും ലഭിക്കും
അപ്പോൾ വേഗം മേക്കപ്പിട്ട് സുന്ദരിയാകൂ.. വീഡിയോ അയക്കൂ...മറക്കേണ്ട ..ജാന്‍വിബര്‍ത്ത്‌ഡേചലഞ്ച് എന്ന ഹാഷ്ടാഗ് നല്‍കിവേണം വീഡിയോ പോസ്റ്റ് ചെയ്യാൻ ....
https://www.facebook.com/Malayalivartha