ബ്രാഡ് പിറ്റിന്റെ ആ സ്വഭാവമാണ് വിവാഹ മോചനത്തിന് കാരണം; ആദ്യമായി പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി ആഞ്ജലീന ജോളി

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും 2014ല്‍ വിവാഹിതരായത്. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം വേര്‍പിരിഞ്ഞതും. എന്നാല്‍ വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ഒരിക്കല്‍പ്പോലും വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇരുവരും ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ആദ്യമായി വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആഞ്ജലീന. ഒരു അഭിമുഖത്തിലാണ് തമ്മില്‍ പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ആഞ്ചലീന ആദ്യമായി മനസ്സു തുറന്നത്.
''ഇല്ല, ഒരിക്കലും ഒരു ബന്ധവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോലെ ലളിതമല്ല. ഞാനും ബ്രാഡും തമ്മില്‍ ഒരുപാടു കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാര്യങ്ങളില്‍പ്പോലും ആ അഭിപ്രായ വ്യത്യാസം പ്രകടമായതാണ് വിവാഹമോചനത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം''.
'ബ്രാഡിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യാപാനാസക്തിമൂലം ബ്രാഡിന് ഹോളിവുഡില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ബിസിനസ്സ് പ്രമോട്ട് ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന അസൂയയും അദ്ദേഹത്തിനുണ്ട്. എന്നിരുന്നാലും അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ എനിക്ക് സാധിക്കില്ല'. - ആഞ്ചലീന പറയുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ അധികം വൈകാതെ പരിഹരിക്കപ്പെടുമെന്നും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാന്‍ ഇവര്‍ വീണ്ടും തയാറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മിസ്റ്റര്‍ - ആന്‍ഡ് മിസിസ് എന്ന ചിത്രത്തിന്റെ സൈറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിങ്ങിനു ശേഷം 2014 ഓഗസ്റ്റ് 23നാണ് ഫ്രാന്‍സില്‍ വച്ച് ഇവര്‍ വിവാഹിതരായത്. വിവാഹത്തിനു ശേഷം രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് ആരാധക ലക്ഷങ്ങളുടെ ഹൃദയത്തെ തകര്‍ത്തുകൊണ്ട് ഇവരുടെ വിവാഹമോചന വാര്‍ത്ത പുറത്തു വന്നത്.
https://www.facebook.com/Malayalivartha