മുഖക്കുരുവെന്ന് കരുതിയ ചെറിയ ഒരു വളര്‍ച്ച മാരക കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് നടി ലോറന്‍ ഹാന്‍ട്രിസ്

അപ്രതീക്ഷിത അതിഥിയായെത്തി തന്റെ സ്വപ്നങ്ങള്‍ തകര്‍ത്ത കാന്‍സറിന്റെ ദിനങ്ങളെക്കുറിച്ചുള്ള വേദനിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി ലോറന്‍ ഹാന്‍ട്രിസ്.
മൂക്കില്‍ ഒരു ചെറിയ കുരുവാണ് ആദ്യം വന്നത്. മുഖക്കുരുവാണെന്നാണ് ആദ്യം കരുതിയത്. മുഖക്കുരുവിന്റെ ചിത്രങ്ങള്‍ ലോറന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖക്കുരു മാറിയില്ല.
അത് വളര്‍ന്നതോടെ ആ കുരു ലോറന്‍ കുത്തിപ്പൊട്ടിച്ചു. കുറച്ചുദിവസം കഴിഞ്ഞതോടെ കുരുവിന്റെ ഭാഗം ചുവന്ന് വൃത്താകൃതിയിലായി അതില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതോടെ ആശങ്കയായി. ത്വക്രോഗ വിദഗ്ധനെ കണ്ടു. ഡോക്ടര്‍ ബയോപ്‌സിക്ക് നിര്‍ദേശിച്ചു. പിന്നെ റിസല്‍ട്ടിനായി കാത്തിരിപ്പ്. ത്വക്കില്‍ കാന്‍സറാണെന്ന് അറിഞ്ഞതോടെ ലോറന്‍ തകര്‍ന്നു.
തൊലിപ്പുറമേ കാന്‍സറിന്റെ ആക്രമണം പ്രകടമായിരുന്നില്ല. എന്നാല്‍ തൊലിക്കടിയില്‍ കാന്‍സര്‍ ഗുരുതരമായിരുന്നു. പിന്നാലെ സര്‍ജറിയിലൂടെ മൂക്കിന്റെ ഒരു ഭാഗം നീക്കം ചെയ്തു. മുഖത്തെ കേടുപാടുകള്‍ കുറയ്ക്കാന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഒരു റീ കണ്‍സ്ട്രക്ടീവ് സര്‍ജറിയും ചെയ്തു.
ആദ്യം തകര്‍ന്നെങ്കിലും കാന്‍സറിനെ അതിജീവിക്കുവാനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ലോറന്‍. ഒപ്പം ഇന്‍സ്റ്റഗ്രാമിലൂടെ ബോധവത്ക്കരണവും പ്രചോദന സന്ദേശങ്ങളും പങ്കുവെക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha