മലയാളി വാര്‍ത്ത.
സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ മുന്‍കരുതല്‍ ശസ്ത്രക്രിയ ചെയ്തതായി പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി വെളിപ്പെടുത്തി. സ്തനാര്‍ബുദം വരാനുള്ള സാധ്യത 87 ശതമാനവും അണ്ഡായശയ അര്‍ബുദം വരാനുള്ള സാധ്യത 50 ശതമാനവുമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇരു സ്തനങ്ങളും മാറ്റി പകരം കൃത്രിമസ്തനങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ മാസം താന്‍ വിധേയയായെന്നുമായിരുന്നു.
ആഞ്ജലീനയുടെ മാതാവ് സ്തനാര്‍ബുദം മൂലം മരിക്കുകയായിരുന്നു. പാരമ്പര്യമായി തനിക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സ്തനാര്‍ബുദം സംബന്ധിച്ച് എല്ലാ സ്ത്രീകള്‍ക്കും അവബോധമുണ്ടാകാനാണ് താന്‍ ഇക്കാര്യം പരസ്യമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രശസ്ത ഹോളിവുഡ് താരങ്ങളായ ജോണ്‍ വോയ്റ്റിന്റെയും മെര്‍കലിന്‍ ബെന്‍ട്രന്‍ഡിന്റെയും മകളാണ് ആഞ്ജലീന. കുട്ടിക്കാലം പീഡനങ്ങളും അവഗണനകളും നിറഞ്ഞതായിരുന്നു. മയക്കുമരുന്നുപയോഗത്തിലേക്ക് എഞ്ചലിനെയ അവ നയിച്ചു. പിന്നീട് അതില്‍ നിന്ന് മോചനം നേടി. അഭിനയരംഗത്ത് ശ്രദ്ധേയായി ഉയര്‍ന്നു. വിലയേറിയ ഹോളിവുഡ് താരമായി. രണ്ടായിരാമാണ്ടില്‍ മികച്ച സഹനടിക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടി. വിഖ്യാത നടന്‍ ബ്രാഡ്പിറ്റിനെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ട്, മൂന്നു കുഞ്ഞുങ്ങളെ ദത്തെടുത്തു വളര്‍ത്തുന്നു.