ഹോളിവുഡ് നടി അബി കോര്‍ണിഷ് നന്ദികേശ ശില്‍പത്തിന്റെ കാതില്‍ പറഞ്ഞതെന്താവും...?

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ ഹോളിവുഡില്‍ നിന്നും ഒരു വിശിഷ്ടാതിഥി എത്തി. മുപ്പതോളം ഹോളിവുഡ് സിനിമകളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഹോളിവുഡ് നായിക അബി കോര്‍ണിഷാണ് ക്ഷേത്രത്തിലെത്തിയത്.
നടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്ക് നേരിട്ട അസുഖങ്ങള്‍ക്ക് ശ്രീകൃഷ്ണ ആയുര്‍വേദ ചികില്‍സാ കേന്ദ്രത്തിലെ ചികില്‍സയിലൂടെ ശമനം ലഭിച്ചതോടെ വൈക്കം വല്ലകം തുറുവേലിക്കുന്ന് ശ്രീകൃഷ്ണ ആയുര്‍വേദ ചികില്‍സാ കേന്ദ്രത്തിലെ മാനേജിംഗ് ഡയറക്ടറായ ഡോ. വിജിത്തിന്റെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു. ഡോ. വിജിത്തിന്റെ ക്ഷണപ്രകാരം വൈക്കത്തഷ്ടമി ഉല്‍സവത്തില്‍ പങ്കെടുക്കാനും കേരളത്തിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമാണിവര്‍ വൈക്കത്തെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഡോ. വിജിത്ത് ശശിധറിനൊപ്പമാണ് അവര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ നടന്ന ഭക്തിഗാനമേളയും നൃത്തവുമൊക്കെ ആസ്വദിച്ചശേഷം ശ്രീപരമേശ്വരന്റെ വാഹനമായ നന്ദി കേശശില്‍പത്തിന്റെ ചെവിയില്‍ ആഗ്രഹസാഫല്യത്തിനായി പ്രാര്‍ഥിച്ചശേഷമാണ് അബി കോര്‍ണിഷ് മടങ്ങിയത്.
ക്ഷേത്രനഗരിയില്‍ നിറയുന്ന സംഗീതവും നൃത്ത പരിപാടികളും ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളും അവര്‍ക്ക് അവിസ്മരണിയ അനുഭവമായി.
https://www.facebook.com/Malayalivartha