കൊറോണ ഭീതിയില്‍ ജാഗ്രതയോടെ സണ്ണി ലിയോണും കുടുംബവും.. എന്റെ കുട്ടികള്‍ ഇങ്ങനെ ജീവിക്കേണ്ടി വന്നതില്‍ സങ്കടം...പക്ഷേ ഇത് അത്യാവശ്യമാണ്.. സണ്ണി ലിയോൺ...

കൊറോണ ഭീതിയില്‍ താനും തന്റെ കുടുംബവും കടുത്ത ജാഗ്രതയിലാണെന്ന് വ്യക്തമാക്കി നടി സണ്ണി ലിയോണ്‍......സണ്ണി ലിയോണ്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സണ്ണി ലിയോണ്‍ ഇത് വ്യക്തമാക്കിയത്..
‘ഇതു പുതിയ യുഗം, എന്റെ കുട്ടികള്‍ ഇപ്പോള്‍ ഇതുപോലെ ജീവിക്കുന്നതില്‍ വിഷമമുണ്ട്. പക്ഷേ ഇത് അത്യാവശ്യമാണ്. മാസ്‌ക് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക.’- സണ്ണി ലിയോണ്‍ കുറിച്ചു.
അതേസമയം കൊറോണ ഭീതിയെ തുടർന്ന് രാജ്യത്ത് സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകളുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്..ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഞായാറാഴ്ച സംഘടിപ്പിച്ച അടിയന്തര കൂടിക്കാഴ്ച്ചയിലാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.......
https://www.facebook.com/Malayalivartha