കൊറോണയിൽ അമേരിക്കക്കാരെ ആകർഷിച്ച സിനിമ 3 ഇഡിയറ്റ്സ്...

കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ലോകം ലോക് ഡൗണിലാണ് .. വിനോദ വ്യവസായ മേഖലയൊട്ടാകെ കടുത്ത പ്രതിസന്ധി നേരിടുകയാണ് .. ലോകമെമ്പാടും തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ അനേകം ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പെടെ ഹോളിവുഡിലും ബോളിവുഡിലുമൊക്കെ റിലീസുകള്‍ മുടങ്ങിക്കിടക്കുന്നു.
കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആക്രമിച്ച രാജ്യമാണ് അമേരിക്ക . എന്നാൽ ഈ കാലത്തെ അമേരിക്കന്‍ സിനിമാ കാഴ്ചയെക്കുറിച്ചുള്ള കൗതുകകരമായ ഒരു വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഈ കാലത്തു കൂടുതൽ അമേരിക്കക്കാർ കണ്ട സിനിമയെ കുറിച്ചുള്ളതാണ് ഈ റിപ്പോർട്ട് .
രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ കോമഡി ഡ്രാമ ചിത്രം 3 ഇഡിയറ്റ്സ് ആണ് അമേരിക്കയില്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ ഏറ്റവുമധികം കാണികളെ നേടിയ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഏതു പ്ലാറ്റഫോമിൽ നിന്നാണ് കൂടുതൽ പേര് ഈ സിനിമ കണ്ടത് എന്ന കാര്യം വ്യക്തമല്ല
https://www.facebook.com/Malayalivartha