മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം’; വോട്ട് രാഷ്ട്രീയത്തെക്കാര്‍ പ്രാധാന്യം ഇതിനാണ്; കങ്കണയുടെ വാക്കുകൾ വീണ്ടും വൈറലാകുന്നു !

ബോളിവുഡിൽ ഇന്ന് ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടി നിൽക്കുന്ന താരമാണ് കങ്കണ റണാവത്ത്. രാഷ്ട്രീയത്തിലും മറ്റ് നടീ നടന്മാരുടെ ജീവിതത്തിലും ഒക്കെ അഭിപ്രായം പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലാവുക ഇപ്പോൾ നടിയുടെ പതിവാണ്. വലതു പക്ഷ രാഷ്ട്രീയത്തെ പിന്തുണച്ചു കൊണ്ടുള്ള അഭിപ്രായങ്ങളാണ് പൊതുവിൽ കങ്കണ പങ്കുവെക്കാറുള്ളത്.
ഇപ്പോൾ വീണ്ടും കങ്കണ പറഞ്ഞ അഭിപ്രായം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവാത്തത് ജനസംഖ്യ കൂടിയതിനാലാണെന്നാണ് കങ്കണ റണാവത്ത് പറയുന്നത് .
നിലവിലെ അവസ്ത വെച്ച് രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാര്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു.
ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് മുന്‍ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. പക്ഷെ നിലവിലെ അവസ്ഥ കാണുമ്പോള്‍ ജനസംഖ്യയില്‍ നിയന്ത്രണം അത്യാവശ്യമാണെന്നാണ് കങ്കണ പറയുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം ദിനം പ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രസ്താവന . ഇന്നലെ 2.59 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
1761 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ 2 ലക്ഷം കവിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 1.53 കോടിയിലധികമാണ്.
കങ്കണയുടെ വാക്കുകൾ , "ജനസംഖ്യ നിയന്ത്രണത്തില്‍ നമുക്ക് കര്‍ശനമായി നിയമങ്ങള്‍ ആവശ്യമാണ്. ഈ വോട്ട് രാഷ്ട്രീയം മതിയായി. ഇക്കാര്യത്തിന് മുന്‍ഗണന കൊടുത്ത ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴത്തെ അവസ്ത കാണുമ്പോള്‍ മൂന്നാമത്തെ കുട്ടിയുണ്ടായാല്‍ ഫൈനോ അല്ലെങ്കില്‍ ശിക്ഷാ നടപടിയോ സ്വീകരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്."
അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
മെയ് ഒന്ന് മുതല്‍ 18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ ഏത് സംസ്ഥാനത്താണോ അവിടെ തന്നെ തുടരണമെന്നും മോദി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha