അവളുടെ ഒറ്റ ചിരിയില്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും; വാമികയെ ചേർത്ത് പിടിച്ച് കോഹ്‌ലിയും അനുഷ്‌കയും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും. ഇരുവരുടെയും വിവാഹചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാത്രമല്ല, അനുഷ്‌ക ഗര്‍ഭിണിയായതു മുതല്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുമുണ്ടായിരുന്നു.
തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന ‘വിരുഷ്‌ക’യുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷിക്കാറുമുണ്ട്. ഇപ്പോഴിതാ മകള്‍ വാമികയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന കോലിയുടെയും അനുഷ്‌കയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
അനുഷ്‌കയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വാമികയ്ക്ക് ആറുമാസം തികഞ്ഞ ദിനത്തിലാണ് മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. അവളുടെ ഒറ്റ ചിരിയില്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും എന്ന അടിക്കുറിപ്പോടെയാണ് അനുഷ്‌ക ചിത്രങ്ങള്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha