എന്റെ അസ്തിത്വത്തിന്റെ കാതലായ ഭാഗത്ത് എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു... എന്റെ അമ്മ ഈ ലോകം വിട്ടു പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു... അമ്മയുടെ മരണവാര്‍ത്ത പങ്കുവച്ച് അക്ഷയ്കുമാര്‍

അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ മുംബൈയില്‍ അന്തരിച്ചു. അമ്മയുടെ അനാരോഗ്യ വാര്‍ത്തയെത്തിയതോടെ അക്ഷയ് തന്റെ യുകെ യാത്ര വെട്ടിച്ചുരുക്കി മുംബൈയിലേക്ക് എത്തിയിരുന്നു. സിന്‍ഡ്രെല്ല എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു താരം.
ട്വിറ്ററിലൂടെയാണ് അമ്മയുടെ വിയോഗ വാർത്ത താരം വാര്‍ത്ത പങ്കുവെച്ചത്. 'എന്റെ അസ്തിത്വത്തിന്റെ കാതലായ ഭാഗത്ത് എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു.'
എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ സമാധാനത്തോടെ ഈ ലോകം വിട്ടു പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു. ഞാനും എന്റെ കുടുംബവും ഈ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളെ ഞാന്‍ ബഹുമാനിക്കുന്നു.
ഓം ശാന്തി (sic). അദ്ദേഹം എഴുതി.
https://www.facebook.com/Malayalivartha