പിറന്നാള്‍ ആഘോഷത്തിൽ മെഴുകുതിരി ഊതി കെടുത്തുന്നതിനിടെ അഴിഞ്ഞുകിടന്ന മുടിയിൽ തീ ആളിക്കത്തി... പേടിച്ചരണ്ട് നിലവിളിച്ച് നടി

മെഴുകുതിരി ഊതി കെടുത്തുന്നതിനിടെ നടിയുടെ തലമുടിയില്‍ തീപിടിച്ചു. നടിയും ഫാഷന്‍ ഡിസൈനറും അമേരിക്കയിലെ പ്രമുഖ ടിവി താരവുമായ നിക്കോള്‍ റിച്ചിയ്ക്കാണ് പിറന്നാള്‍ ആഘോഷത്തിനിടെ ദുരനുഭവം ഉണ്ടായത്.
നടിയുടെ ഭര്‍ത്താവിന്‍റെയും സുഹൃത്തുക്കളുടെയും അവസരോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴുവാക്കിയത്.
മുടിയ്ക്ക് തീപിടിച്ചതോടെ, താരം പേടിച്ചരണ്ട് നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
നാല്‍പ്പതാം പിറന്നാള്‍ ആഘോഷമാണ് ഗംഭീരമായി സംഘടിപ്പിച്ചത്. ഭര്‍ത്താവും അടുത്ത സുഹൃത്തുക്കളുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
നിക്കോള്‍ റിച്ചിയുടെ ഫോട്ടോ പ്രിന്‍റ് ചെയ്ത കേക്കാണ് മുറിക്കാനായി എത്തിച്ചത്.
അതിന് ചുറ്റിലുമായി മെഴുകുതിരി കത്തിച്ചുവെക്കുകയും ചെയ്തു. മെഴുകുതിരി ഊതിക്കെടുത്തുന്നതിനിടെ രണ്ടുവശങ്ങളിലായി അഴിഞ്ഞുകിടന്ന തലമുടിയില്‍ തീപിടിക്കുകയായിരുന്നു.
ഒരുവശത്തെ തീ അടുത്തുണ്ടായിരുന്ന സുഹൃത്ത് പെട്ടെന്ന് തന്നെ കെടുത്തി. എന്നാല്‍ മറുവശത്തെ മുടിയിലെ തീ ആളിക്കത്തി.
ഇതോടെ പേടിച്ചു നിലവിളിക്കുകയായിരുന്നു നിക്കോള്‍ റിച്ചി. നടി തന്നെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
https://www.facebook.com/Malayalivartha