2017ൽ സിൻഡ്രെല്ല; 2018ൽ ബട്ടർഫ്ലൈ; 2022ൽ പൂക്കൾ; കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ കറുത്ത ഗൗണില്‍ പൂക്കള്‍ അണിഞ്ഞ് സ്റ്റാറായി ലോക സുന്ദരി ഐശ്വര്യ റായി; കൂടെ തിളങ്ങി അഭിഷേകും മകൾ ആരാധ്യയും; സൗന്ദര്യവും ചുറുചുറുക്കും നിറഞ്ഞു നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ വൈറൽ

റെഡ് കാര്‍പ്പറ്റില്‍ പലപ്പോഴും മിന്നിത്തിളങ്ങുന്ന ഐശ്വര്യ റായിയെ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോളിതാ വീണ്ടും ഐശ്വര്യ റായി കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയിരിക്കുകയാണ്. സൗന്ദര്യവും അഴകും ഇപ്പോഴും അതേ പോലെ തന്നെ മങ്ങാതെ തിളങ്ങുകയാണ് താരം. കാന്‍ ചലച്ചിത്രമേളയിൽ കറുത്ത നിറത്തിലുള്ള ഗൗണില്‍ പൂക്കള്‍ക്ക് സമാനമായ ഡിസൈന്‍ ഉള്ള വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്.
ഏറ്റവും വലിയ ആകര്‍ഷണവും അത് തന്നെയായിരുന്നു. പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും ഐ ഷാഡോയും മുഖത്തണിഞ്ഞാണ് താരം തിളങ്ങിയിരിക്കുന്നത്. വര്‍ഷങ്ങളായി കാനിൽ ഐശ്വര്യ റായി എത്താറുണ്ട്. ഇത്തവണയെത്തിയത് കുടുംബസമേതമായിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ കുടുംബത്തെ ഫോട്ടോഗ്രാഫർ ഒപ്പിയെടുത്തിരുന്നു. യാത്രയ്‌ക്ക് വേണ്ടി ഐശ്വര്യ കറുത്ത നിറത്തിലുള്ള എൻസെംബിളായിരുന്നു ധരിച്ചെത്തിയത്.
മകൾ ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയും ഒരു ജോടി ഡെനിം പാന്റുമായിരുന്നു ധരിച്ചിരുന്നത് അഭിഷേക്, നീല ഹൂഡിയും ഒരു ജോഡി ഡെനിം പാന്റും ധരിച്ചെത്തുകയായിരുന്നു. ആരാധ്യയെ ചേർത്തുപിടിച്ച് ഐശ്വര്യ ക്യാമറകൾക്ക് പോസ് ചെയ്തിരുന്നു. കാൻ റെഡ് കാർപെറ്റിൽ ഒരു കോസ്മെറ്റിക് ബ്രാൻഡിനായി ഐശ്വര്യ റായി വർഷങ്ങളായി ഇന്ത്യയെ പ്രതിനിധീകരിക്കാറുണ്ട് .
കാൻ 2017 റെഡ് കാർപെറ്റ് ഇവന്റിലെ ഐശ്വര്യയുടെ സിൻഡ്രെല്ല ഗൗൺ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കാൻ 2018 ലെ താരത്തിന്റെ ബട്ടർഫ്ലൈ വേഷവും ഐശ്വര്യയെ അതിമനോഹാരിയാക്കിയിരുന്നു. അഭിഷേകും ഐശ്വര്യയും വർഷങ്ങൾക്ക് മുൻപും റെഡ് കാർപെറ്റിൽ ഒന്നിച്ചു വന്നിട്ടുണ്ടായിരുന്നു. വീണ്ടുമത് കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ.
https://www.facebook.com/Malayalivartha