കേസ് രണ്ടുപേരെയും ഒന്നിച്ചോ?...ഹോളിവുഡ് താരം ജോണി ഡെപ്പും അഭിഭാഷകയുമായി പ്രണയത്തിലെന്ന് അഭ്യൂഹം, പ്രചാരണത്തില്‍ തനിക്ക് അദ്ഭുതമൊന്നുമില്ലെന്ന് കമീല്‍ വാസ്‌ക്വെസ്...!

ഹോളിവുഡ് താരം ജോണി ഡെപ്പ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ കേസുമായി ബന്ധപ്പെട്ടല്ല വാർത്തകൾ എന്നത് എടുത്തുപറയേണ്ടതാണ്.ഡെപ്പിന്റെ അഭിഭാഷകയായ കമീല്‍ വാസ്‌ക്വെസും താരവും തമ്മില്‍ പ്രണയത്തിലായെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡിലാകെ ഇത് പരന്നിരിക്കുകയാണ്.എല്ലാവരും കാത്തിരുന്നപോലെ ഈ വിഷയത്തില്‍ കമീലും ഡെപ്പുമെല്ലാം പ്രതികരിച്ചിരിക്കുകയാണ്.
തീര്‍ത്തും ന്യായമല്ലാത്ത ഒരു പ്രചാരണമാണ് നടക്കുന്നത്. സെക്‌സിസ്റ്റായ പ്രചാരണമാണിത്. വളരെ നിരാശപ്പെടുത്തുന്നതാണിത്. ജോണി ഡെപ്പുമായി എനിക്കൊരു പ്രണയവുമില്ല. കാരണം എനിക്കൊരു കാമുകനുണ്ട്. ആ ബന്ധത്തില്‍ ഞാന്‍ ശരിക്കും സന്തോഷവതിയാണ്. ഒരു സ്ത്രീ അവരുടെ ജോലിയെടുക്കുന്നു എന്നാണ് എല്ലാവരും ചിന്തിക്കേണ്ടത്. ഞാന്‍ ജോണി ഡെപ്പുമായി സംസാരിച്ചത് പ്രണയം കൊണ്ടാണെന്ന് പറയുന്നത് തന്നെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഈ പ്രചാരണത്തില്‍ തനിക്ക് അദ്ഭുതമൊന്നുമില്ലെന്നും ഡെപ്പിന്റെ അഭിഭാഷകയായ കമീല്‍ വാർത്തകളോട് പ്രതികരിച്ചത്.
കൂടാതെ കോടതിയില്‍ വെച്ച് ഞാന്‍ ഡെപ്പിനെ കെട്ടിപ്പിടിച്ചതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഞാന്‍ അങ്ങനെയാണ്. എല്ലാവരെയും ഞാന്‍ ഇതുവരെ കെട്ടിപ്പിടിക്കാറുണ്ട്. അതൊരു സന്തോഷത്തിന്റെ ഭാഗമാണ്. തന്റെ ക്ലയന്റുകളെ വളരെ ആഴത്തില്‍ തന്നെ ഞാന്‍ പരിഗണിക്കാറുണ്ട്. ആറാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്ന ഒരു വിചാരണയായിരുന്നു അത്. ലീഗല്‍ ടീം മൊത്തം തനിക്ക് വളരെ അടുപ്പമുള്ളവരായിരുന്നു.
അതില്‍ ജോണി ഡെപ്പുമുണ്ട്.ഡെപ്പ് സ്വന്തം ജീവിതത്തിന് വേണ്ടിയായിരുന്നു പോരാടിയിരുന്നത്. ഓരോ ദിവസവും ഡെപ്പിനെ അങ്ങനെ കാണുന്നത് എനിക്ക് ഹൃദയഭേദകമായിരുന്നു. കാരണം അത്രത്തോളം ഭീകരമായ ആരോപണങ്ങളായിരുന്നു ഡെപ്പിനെതിരെ ഓരോ ദിവസവും ഉയര്‍ന്നിരുന്നു. ചെറിയ തോതിലെങ്കിലും അദ്ദേഹത്തിന് ആശ്വാസം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്.
അദ്ദേഹത്തിന്റെ കൈപ്പിടിച്ച് ആശ്വസിപ്പിച്ചത് അതിനാണ്. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടെന്ന് അറിയിക്കാനാണ് ശ്രമിച്ചത്. ഡെപ്പിന് വേണ്ടി ഞങ്ങള്‍ പോരാടുമെന്നും ബോധ്യപ്പെടുത്തി. കാരണം ഡെപ്പ് അത് അര്‍ഹിക്കുന്നുണ്ടെന്നും കമീല്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തോളമായി ഡെപ്പിന്റെ കേസില്‍ ഞാനുണ്ടെന്നും കമീല്‍ പറഞ്ഞു. സ്വന്തം ക്ലയന്റിനെ പ്രണയിക്കുക എന്ന് പറയുന്നത് തന്നെ ധാര്‍മികതയ്ക്ക് എതിരായ കാര്യമാണ്. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും കമീല്‍ വാസ്‌ക്വെസ് പറഞ്ഞു.
https://www.facebook.com/Malayalivartha