ആ മരണത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല... പോള്‍ വാള്‍ക്കര്‍ മരണം ചോദിച്ച് വാങ്ങിയത്: പോര്‍ഷെ

പോല്‍വാള്‍ക്കര്‍ വീണ്ടും വാര്‍ത്തകളില്‍. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് പോള്‍ വാള്‍ക്കര്‍. വേഗതയെ സ്‌നേഹിച്ച പോള്‍ വാള്‍ക്കര്‍ ആഗ്രഹിച്ച മരണം തന്നെയായിരുന്നു ലഭിച്ചത്. താരത്തിന്റെ മരണത്തിന് വാഹന നിര്‍മാതാക്കളായ പോര്‍ഷെ കമ്പനിക്കെതിരെ മകള്‍ മൊഡൊ വാള്‍ക്കര്‍ നല്‍കിയ പരാതിയില്‍ ഇതാദ്യമായി പോര്‍ഷെ പ്രതികരിച്ചിരിക്കുകയാണ്. പോള്‍ വാള്‍ക്കറുടെ മരണത്തിന് ഉത്തരവാദി അദ്ദേഹം തന്നെയാണെന്നാണ് കന്പനി പറഞ്ഞത്.
തന്റെ പിതാവിന്റെ മരണത്തിന് കാരണം വാഹനത്തിലെ സുരക്ഷ പിഴവുകളാണെന്നാണ് പോള്‍ വാള്‍ക്കറിന്റെ മകള്‍ നല്‍കിയ പരാതി. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മൊഡൊ വാള്‍ക്കര്‍ പോര്‍ഷെക്ക് എതിരെ പരാതി നല്‍കിയത്. വാഹനത്തിന്റെ രൂപകല്‍പ്പനയും അപകടത്തിന് കാരണമായെന്ന് മൊഡൊ വാള്‍ക്കര്‍ ആരോപിച്ചിരുന്നു.
പോര്‍ഷെയുടെ ലിമിറ്റെഡ് എഡീഷന്‍ 2005 കരേര ജി.ടിയില്‍ സഞ്ചരിക്കവെ ഉണ്ടായ അപകടത്തിലാണ് പോള്‍ വാള്‍ക്കര്‍ മരിച്ചത്. എന്നാല്‍ ഈ കാര്‍ പയോഗിക്കുന്‌പോഴുള്ള എല്ലാ റിസ്‌ക്കും പോള്‍ വാള്‍ക്കറിന് അറിയാമായിരുന്നു. ഇത് അറിഞ്ഞിട്ടും ആ കാര്‍ തന്നെ വീണ്ടും പയോഗിച്ചതില്‍ പോള്‍ വാള്‍ക്കര്‍ തന്നെയാണ് ഉത്തരവാദിയെന്നും പോര്‍ഷെ പറഞ്ഞു. കൂടാതെ കമ്പനി നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ വാഹനം പരിപാലിച്ചിട്ടില്ലെന്നും അതും അപകടത്തിന് കാരണമായെന്നും കമ്പനിയെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha