പതിമൂന്നു വർഷത്തിനുശേഷമുള്ള അവതാറിന്റെ രണ്ടാം ഭാഗത്തിന് വമ്പൻ വരവേൽപ്പ്; അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ റെക്കോർഡ് ഉടൻത്തന്നെ അവതാർ ഭേദിക്കും; 150 കോടി ക്ലബ്ബിലേക്ക് അവതാർ

ലോകമെബാടുമുള്ള സിനിമാ ആസ്വാദകർ കാത്തിരുന്ന ചിത്രമാണ് അവതാർ 2. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ തീയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്. മാത്രമല്ല അവതാർ 2 മൂന്നാംദിനവും നേടിയത് കോടികളാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അതേസമയം മൂന്നാം ദിനത്തിൽ 50 കോടിരൂപയാണ് ചിത്രം കളക്ട് ചെയ്തത്. 150 കോടി ക്ലബ്ബിൽ ചിത്രം ഉടൻ ഇടംപിടിക്കുമെന്നാണ് സൂചന. ഇപ്പോഴും മികച്ച വരവേൽപ്പാണ് ചിത്രത്തിന് കേരളത്തിൽനിന്ന് ലഭിക്കുന്നത്. അതുപോലെ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ റെക്കോർഡ് ഉടൻത്തന്നെ അവതാർ ഭേദിക്കുമെന്നാണ് കരുതുന്നത്.
അതോടൊപ്പം ഇന്ത്യയിൽനിന്ന് മാത്രം 1.84 ലക്ഷം ടിക്കറ്റുകളാണ് റിലീസിന് മുമ്പ് വിറ്റുപോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാം വർതിംഗ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാംഗ്, മാട്ട് ജെറാൾഡ്, ക്ളിഫ് കർടിസ് എന്നിവർക്കൊപ്പം കേറ്റ് വിൻസ്ലെറ്റും താരനിരയിൽ എത്തുന്നു.
നീണ്ട 23 വർഷങ്ങൾക്കുശേഷമാണ് കേറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്. കൂടാതെ പതിമൂന്നു വർഷത്തിനുശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം എത്തുന്നത്. ഇന്ത്യയിൽ ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നട എന്നിങ്ങനെ ആറുഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha