ജെയിംസ് ബോണ്ടിന്റെ ചുംബനം സെന്‍സര്‍ ബോര്‍ഡ് വെട്ടി

ആ ചുംബനത്തിന് കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്. ജെയിംസ് ബോണ്ടിന്റെ ചുംബനം ഇന്ത്യക്കാര്‍ക്ക് കാണാനാവില്ല. വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന പുത്തന്‍ ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറിലെ ബോണ്ടിന്റെ ചുംബനമാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തത്. ഇന്ത്യന്‍ ഓഡിയന്‍സിന് പറ്റിയ രംഗമല്ലെന്ന കാരണം പറഞ്ഞാണ് ചിത്രത്തിലെ രണ്ട് ചുംബനസീനുകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടി മാറ്റിയത്.
ചുംബനത്തിനു പുറമെ, രണ്ട് നിന്ദാവാക്കുകള്‍കൂടി സിനിമയില്‍നിന്നു നീക്കിയിട്ടുണ്ട്. എങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ നീക്കത്തിനെതിരെ ബോര്‍ഡിനകത്തുനിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നിഹലാനിയുടെത് സ്വേച്ഛാധിപത്യമാണെന്ന് കുറ്റപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് അംഗം അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.
ബോണ്ടായി വേഷമിടുന്ന ഡാനിയല്‍ ക്രെയ്ഗ് താരസുന്ദരി മോണിക്ക ബെല്ലൂച്ചിയുമായി നടത്തുന്ന ചുംബനമാണ് ഇതിലെ ആദ്യത്തെത്. ലിയ സെയ്തൂവുമായുള്ള ചുംബനമാണ് രണ്ടാമത്തേത്. ചുംബന സീനുകള്‍ വെട്ടിക്കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലാജ് നിഹലാനി സ്ഥിരീകരിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം അനുസരിക്കുന്നതായി നിര്‍മ്മാതാക്കളായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും അറിയിച്ചു.
ഈ വര്‍ഷമാദ്യം ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രെ എന്ന സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് വിലക്കി സെന്‍സര്‍ ബോര്‍ഡ് നേരത്തേ വിവാദം സൃഷ്ടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha