മഹാദേവനെ മുറുകെ പിടിച്ച് ദിലീപ്... ഞാന്‍ വലിയ ഒരു നിയമ പോരാട്ടത്തിലാണ്! ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട്...

നടി ആക്രമണക്കേസിൽ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നായിരുന്നു ആദ്യമൊക്കെ ഉയർന്ന് വന്ന ചോദ്യം. എന്നാൽ ഇപ്പോൾ അവസ്ഥ മാറി. നിർണായകമായ തെളിവുകളുമായി ബാലചന്ദ്രകുമാർ രംഗത്ത് എത്തിയതോടെ സമർപ്പിച്ചതെല്ലാം ശരിയാണോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് കോടതി. രണ്ട് ദിവസമായാണ് മഞ്ജു വാര്യർ കോടതിയിൽ എത്തി മൊഴി നൽകിയത്. ദിലീപിന് എതിരെയാണ് മൊഴിയെന്നാണ് സൂചനകൾ. അപ്പോൾ തന്നെ മനസിലാക്കാം കേസ് ശക്തമായി തീർന്നിരിക്കുന്നുവെന്ന്.
ഇക്കാര്യം കൊണ്ടാണ് എന്ത് വിലകൊടുത്തും ദിലീപ് മഞ്ജു കോടതിയിൽ എത്തുന്നത് തടയാൻ ശ്രമിച്ചത്. ഈ കേസിന്റെ വിധി എന്താകും എന്നുള്ളത് ഏറെ പ്രസക്തമായ ചോദ്യമാണ്. പ്രബലരായ വക്കീലുകൾ, വമ്പൻ തെളിവുകൾ എന്നിവയെല്ലാം ഏറെ ശക്തിപ്പെടുത്തുകയാണ് ഈ കേസ്. അതിനിടയിൽ സോഷ്യൽ മീഡിയയിൽ ശക്തമായി ഉയരുന്ന മറ്റൊരു ചോദ്യമാണ് ദിലീപിന് ഇപ്പോൾ സിനിമകൾ ഒന്നും ഇല്ലേ എന്നത് ? കുറയെ സിനിമകളിൽ കരാർ ഒപ്പിട്ടിരുന്നല്ലോ എന്നൊക്കെ..
സത്യത്തിൽ ദിലീപിന് സിനിമകൾക്ക് കുറവൊന്നും ഇല്ല. പലതും ബിനാമി ഇടപാടുകളിൽ നടക്കുന്നുണ്ടെന്നും, അതൊക്കെ വമ്പൻ പ്രൊജക്റ്റുകളുമാണ്. പക്ഷെ ഇപ്പോഴത്തെ സ്ഥിതി വികാസങ്ങളിൽ ദിലീപിന് അനുകൂലമായിരുന്ന പലരും ഷൂട്ടിങ് പകുതിയിൽ നിർത്തിവച്ചതായാണ് വിവരങ്ങൾ. കോടതി വിധി വന്നിട്ട് മതി ഷൂട്ടിങ് തുടങ്ങുന്നത് എന്ന നിലപാടിലാണ് പലരുമെന്നാണ് വിവരം. ഈ അടുത്ത കാലത്ത് പൂജ കഴിഞ്ഞ സിനിമകൾ പോലും പൂർത്തിയായിട്ടില്ല.
ദിലീപിനെ സ്നേഹിക്കുന്നവരും, ദിലീപ് സ്നേഹിക്കുന്നവരുടെയുമായി മലയാള സിനിമയിൽ ഏകദേശം പതിനഞ്ചോളം സിനിമകൾ വരാനിരിക്കുകയാണ്. ആ സിനിമകളെല്ലാം നിർത്തിവച്ചിരിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഈ കേസിന്റെ വിധിന്യായം പെട്ടന്ന് വരണം എന്ന് പറഞ്ഞ് തുടങ്ങിയത് മുതൽ പലരും ഭയപ്പാടിലാണ്. വിധി വരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് നിർമാതാക്കൾ ഇപ്പോൾ. വിധി അറിഞ്ഞതിന് ശേഷം മതി ഷൂട്ടിങ് എന്നാണ് നിലപാട്.
അതേ സമയം കൊച്ചിയിലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ദിലീപ് താൻ വലിയ നിയമ പോരാട്ടത്തിലാണെന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നുണ്ട്. ഇവിടെ ഞാനൊരു അതിഥിയാണ് എന്ന് തോന്നുന്നില്ല. കാരണം കിട്ടുന്ന സമയത്ത്, പറ്റാവുന്ന നേരത്ത് തൈക്കാട്ടപ്പനെ കാണാന്‍ വരുന്ന ഒരു ഭക്തനാണ് ഞാന്‍. ജനിച്ചത് എടവനക്കാട്, വളര്‍ന്നത് ആലുവയില്‍, ഇപ്പോള്‍ ഇവിടേയും ഞാന്‍ താമസിക്കുന്നുണ്ട് തൈക്കാട്ടപ്പന്റെ മണ്ണില്‍. തൊട്ടപ്പുറത്ത് തന്നെയാണ് അമ്മയുടെ വീട്.
വര്‍ഷങ്ങളായിട്ട് ഇതുവഴി പോകുമ്പോഴൊക്കെ ശിവരാത്രി മഹോത്സവ സമയത്ത് അവിടെ നിന്നൊക്കെ പല പ്രോഗ്രാമുകളും കുറച്ച് നേരം വീക്ഷിച്ച് പോകാറുണ്ട്. പക്ഷെ ഒരിക്കലും ഇവിടത്തെ ഒരു വേദിയില്‍ ഇരുന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടില്ല. അതിന് അവസരം തന്നവരോടും നാട്ടുകാരോടും ക്ഷേത്ര ഭാരവാഹികളോടും എന്റെ നന്ദി അറിയിക്കുകയാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 1991 ലാണ് ഞാന്‍ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി.
പിന്നീട് 1995 ല്‍ എനിക്ക് തോന്നുന്നു ഇത് 28 -ാമത്തെ വര്‍ഷമാണ്. വ്യത്യസ്തമായിട്ടുള്ള ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് അവസരം തന്നത് നിങ്ങളാണ്.എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ്. കാരണം ഞാന്‍ ചെയ്യുന്ന സിനിമകള്‍ വിജയിച്ചത് കൊണ്ടാണ്. അത് വിജയിപ്പിച്ചത് നിങ്ങളുടെ സ്‌നേഹമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തന്ന സ്‌നേഹനവും കൈയടിയും നിങ്ങള്‍ നിങ്ങളുടെ വിലയേറിയ സമയവും പൈസയുമൊക്കെ ഞങ്ങള്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്ത് നിങ്ങള്‍ തിയേറ്ററില്‍ വന്നത് കൊണ്ട് മാത്രമാണ് എന്നെ പോലൊരു കലാകാരന് ഇന്നീ വേദിയില്‍ വരാൻ സാധിച്ചത്.
കുറച്ച് കാലമായിട്ട് ഞാന്‍ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ് . കാരണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ഞാന്‍ വലിയ ഒരു നിയമ പോരാട്ടത്തിലായിരുന്നു. ഈ സമയത്ത് എനിക്ക് താങ്ങായതും ഈ പ്രാർത്ഥനകളാണ് .ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരാളാണ്. ആ സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും മുന്‍പില്‍ ഞാന്‍ തലകുനിക്കുകയാണ്. ഒരു കലാകാരനെ സംബന്ധിച്ച് അവരുടെ എനര്‍ജി എന്ന് പറയുന്നത് നിങ്ങളുടെ ഈ രണ്ട് കൈ കൂട്ടി കിട്ടുമ്പോള്‍ ഉള്ള അടിയില്ലേ. അതാണ്. അത് തരുന്ന എനര്‍ജി ഞങ്ങളെ പോലുള്ള കലാകാരന്‍മാര്‍ക്ക് വലിയ ശക്തിയാണെന്നും ദിലീപ് പറഞ്ഞു.
https://www.facebook.com/Malayalivartha