യുവാക്കളുടെ, റോൾ മോഡലിനെ ടിനി പൊളിച്ചടുക്കി!!! ഞെട്ടിത്തരിച്ച് ആരാധകർ.

സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിക്കില്ലെന്നും നടൻ ടിനി ടോം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലഹരി വസ്‌തുക്കളുടെ ഉപയോഗം കാരണം പല്ലുകൾ ദ്രവിച്ചു പോയ ഒരു യുവ നടനെ തനിക്ക് അറിയാമെന്നും ടിനി പറഞ്ഞിരുന്നു. ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈ പ്രസ്താവന. എന്നാൽ ഇതിനെതിരെ ധ്യാൻ ശ്രീനിവാസൻ അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. മകന്റെ വായിൽ ആരും കുത്തികയറ്റില്ല, അവന് ബോധമുണ്ടെങ്കിൽ അതൊന്നും ഉപയോഗിക്കില്ല എന്നായിരുന്നു ധ്യാൻ പറഞ്ഞത്. ഇപ്പോഴിതാ, അതിനും മറുപടിയുമായി എത്തിയിരിക്കുകയാണ് ടിനി ടോം.
ഫെയിമിനു വേണ്ടി വായിൽ വരുന്നത് വിളിച്ചു പറഞ്ഞു വിവാദം ഉണ്ടാക്കാൻ നിൽക്കുന്ന ആളല്ല താനെന്നും. കൈയ്യടിക്ക് വേണ്ടി തന്റെ സഹപ്രവർത്തകരെ തുറന്നു കാണിച്ചിട്ടില്ലെന്നും ടിനി പറയുന്നു. മകന്റെ വായിൽ ആരും കുത്തികയറ്റില്ലെന്നാണ് ധ്യാൻ പറഞ്ഞത്, പക്ഷേ അങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടെന്നും നടൻ പറഞ്ഞു. ഞാൻ എന്റെ സിനിമ ജീവിതത്തിൽ റോൾ മോഡലാക്കിയിരിക്കുന്നത് മമ്മൂക്കയേയും ലാലേട്ടനെയും സുരേഷ് ഗോപി ചേട്ടനെയും ഒക്കെയാണ്.
ഞാൻ മാത്രമല്ല മിക്ക ആളുകൾക്കും അങ്ങനെയാണ്. അവരിൽ കൂടുതൽ ആകർഷിച്ചത് മമ്മുക്കയാണ്, കുടുംബമാണ് ഏറ്റവും വലുതെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. ഇന്നത്തെ തലമുറ ഇപ്പോഴത്തെ താരങ്ങളെ ആണ് റോൾ മോഡൽ ആക്കുന്നത്. അത് അവരെ വഴി തെറ്റിക്കുന്നുണ്ട്. അവരുടെ പേര് പറഞ്ഞ് മോശമാക്കുന്നില്ല. ഒന്ന് രണ്ടു ആളുകളാണ് അങ്ങനെ, ടിനി പറഞ്ഞു.
എന്റെ കുടുംബാംഗങ്ങൾ ആയിട്ടാണ് ഞാൻ എന്റെ സഹപ്രവർത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോൾ മോഡൽ ആക്കരുത് എന്ന് ആണ് ഞാൻ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിർപ്പുമായി വന്നത് ധ്യാനാണ്. ധ്യാൻ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ടെന്നും ടിനി പറയുന്നു.
ആ സ്റ്റേറ്റ്മെന്റിൽ പറയുന്നത് ഇത്രയും ആണ് മകന്റെ വായിൽ ആരും കുത്തികേറ്റില്ല എന്ന്. എന്നാൽ കയറ്റും. എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. അവൻ എന്റെ മകൻ തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം. സിനിമയിൽ എനിക്ക് കോൺഫിഡൻസ് ഉണ്ടായാലും വീട്ടുകാർക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ. വാർത്തകളിൽ ഫുൾ ഇതല്ലേയെന്നും നടൻ ചോദിക്കുന്നു.
അഭിമുഖത്തിൽ ധ്യാൻ തന്നെ പറയുന്നുണ്ട്, താൻ ഈ ലിക്വിഡ് സോളിഡ് ഗ്യാസിനോട് അഡിക്റ്റഡ് ആയിരുന്നു എന്ന്, അതിനു വീട്ടിൽ നിന്നും പുറത്തുപോകേണ്ടി വന്നിട്ടുണ്ട് എന്നൊക്കെ. അവന്റെ ടീനേജ് പിരീഡിൽ ആണ്. അത് പ്രായത്തിന്റെ ആണ്. ധ്യാൻ പറഞ്ഞ നല്ല കാര്യങ്ങൾ പുറത്തു വന്നില്ല. അതൊക്കെ കട്ട് ചെയ്‌തിട്ട് ധ്യാൻ ടിനിയെ തള്ളിയെന്ന് കൊടുത്തു. ധ്യാൻ എന്നെ തള്ളില്ല. അവന് കാര്യങ്ങൾ അറിയാമെന്നും ടിനി ടോം പറഞ്ഞു.
എസ്എൻ സ്വാമി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ്. ധ്യാൻ ടിനിയുടെ പ്രസ്താവനയ്ക്ക് എതിരെ സംസാരിച്ചത്. ഇതാണ് വലിയ വാർത്തയായി മാറിയത്. ഇതിനു പിന്നാലെ നിരവധി പേർ ടിനിയുടെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രസ്താവനയ്ക്ക് ടിനി മറുപടി നൽകിയത്.
https://www.facebook.com/Malayalivartha