മറ്റൊരു പ്രണയവിവാഹം കൂടി, വിദ്യാബാലന്‍ വിവാഹിതയായി

ഗ്ലാമര്‍ അടക്കിവാണിരുന്ന ഹിന്ദി സിനിമാലോകത്ത് ക്യാരക്‌ടര്‍ റോളുകളിലൂടെ ശ്രദ്ധനേടിയ നടിയാണ് വിദ്യാ ബാലന്‍. വിദ്യാബാലനും, യു.ടി.വി. മോഷന്‍ പിക്‌ചേഴ്‌സ് സി.ഇ.ഒ. ആയ സിദ്ധാര്‍ഥ് റോയ് കപൂറും തമ്മിലുള്ള വിവാഹം മുബൈയില്‍ വച്ച് നടന്നു. ഇരുവരടേയും കുടുംബങ്ങള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. ചെന്നെയില്‍ വിവാഹ സത്‌കാര പാര്‍ട്ടി കെങ്കേമമായി നടത്തുന്നുണ്ട്.
യു.ടി.വി. തലവന്‍ സിദ്ധാര്‍ഥുമായി നോവണ്‍ കില്‍ഡ് ജസിക്കയുടെ സെറ്റില്‍ വെച്ചാണ് വിദ്യ പരിചയപ്പെട്ടത്. അത് ക്രമേണ പ്രണയമായി മാറി. അതോടെ ബോളിവുഡില്‍ സംസാരവുമായി. രണ്ടുവര്‍ഷത്തെ പ്രണയം വിവാഹത്തിലുമെത്തിച്ചു.
https://www.facebook.com/Malayalivartha